HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് പരാതി നല്കിയ ജീവനക്കാരനെ സ്ഥലം മാറ്റണമെന്ന് പൊതുഭരണ സെക്രട്ടറി
backup
April 16 2018 | 08:04 AM
തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്കിയ ദലിത് ജീവനക്കാരനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറി. ജീവനക്കാരനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനാണ് നിര്‍ദേശം. ദലിതനായ തന്നെ കൊണ്ട് പൊതുഭരണ വിഭാഗം സെക്രട്ടറി എച്ചില്‍പാത്രം കഴുകിക്കുന്നതായി ജീവനക്കാരന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സെക്രട്ടറിയുടെ സ്ഥലംമാറ്റ നിര്‍ദേശം. എന്നാല്‍ ജീവനക്കാരനെ സ്ഥലം മാറ്റാന്‍ കഴിയില്ലെന്ന് ഉന്നയിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് രംഗത്ത് വന്നു. പരാതിയിന്മേല് വകുപ്പുതല നടപടി വേണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."