HOME
DETAILS
MAL
കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി
backup
June 05 2016 | 00:06 AM
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയെ തുടര്‍ന്നു ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പലവ്യഞ്ജനക്കടകള്‍, പച്ചക്കറി സ്റ്റാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തി. തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിങ് ഓഫീസര്‍ (സൗത്ത്), റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."