ഭിന്നശേഷിക്കാര്‍ക്കെതിരേ തോക്കെടുക്കരുത്
ഹജ്ജ് തീര്‍ഥാടനം ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന്റെ നിലപാട് അസ്വീകാര്യമാണ്.
മന്ത്രാലയത്തിന്റെ സെക്രട്ടറി രവിചന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണിത്‌വ്യക്തമാക്കിയത്. ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിനാവശ്യമായ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുപകരം അനാവശ്യമായ നയങ്ങളാണ് ന്യൂനപക്ഷ മന്ത്രാലയം സ്വീകരിക്കുന്നത്. ഇസ്‌ലാമികബാലപാഠം പോലുമറിയാത്തവര്‍ വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്.
മതവിശ്വാസപ്രകാരം നിശ്ചിത വേതനം നല്‍കിയാണെങ്കില്‍പ്പോലും സഹായിയെ എത്തിക്കുമെങ്കില്‍ അന്ധര്‍ക്കും ഹജ്ജ് നിര്‍ബന്ധമാണ്. ഭിന്നശേഷിക്കാരോടുള്ള സമീപനവും ഇസ്‌ലാം മതത്തില്‍ മറ്റൊന്നല്ല.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുകയും വിവാദ നടപടികളുമായി, ഇസ്‌ലാം മത ആചാരങ്ങള്‍ മാത്രം വൈകൃതമായി ആരോപിക്കുകയും നിയമനിര്‍മാണത്തിലൂടെ മറികടക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."