രാജ്യത്തിന്റെ വിലാപം
എട്ടു വയസ്സിന്റെ ചെറിയ യാത്രയില്‍ അവള്‍ എട്ടു ദിവസം അനുഭവിച്ച വേദന. ലോകം അറിഞ്ഞപ്പോള്‍ ലജ്ജിച്ചത് മനുഷ്യ കുലം തന്നെ.
ദീപക് കജൂറിയെന്ന പൊലിസുകാരനും അറുപതു വയസുള്ള സംജിറാമെന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും സുരേന്ദ്ര വര്‍മയുംസംജിറാമിന്റെ മകനുമെല്ലാം കൂടിച്ചേര്‍ന്ന് നടത്തിയ ഭീകരത.
അവിടെയും തീരുന്നില്ല,പൊലിസ് സംവിധാനം,ബാര്‍ അസോസിയേഷന്‍ എന്നുവേണ്ട ഭരണകൂട സംവിധാനങ്ങള്‍ നീതി നിഷേധിച്ചുകൊണ്ട് അന്വേഷണങ്ങള്‍ പോലും പ്രഹസനമാക്കി.ഒടുവില്‍ ഇരകള്‍ക്ക് വേണ്ടി ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ കാലം വഴി വെട്ടുകയായിരുന്നു,നേരിന്റെ വഴികള്‍ കണ്ടെത്താന്‍ വേണ്ടി. രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെ സംഘടിച്ച് പ്രതികള്‍ക്കായി മുന്നിലിറങ്ങി നടത്തിയ നാടകങ്ങള്‍ക്കൊടുവില്‍ വിധി അവരെ ഒറ്റപ്പെടുത്തി.കാലത്തിന്റെ കാവ്യ നീതി പലപ്പോഴും അങ്ങനെയാണ്.
ഒറ്റപ്പെട്ട സംഭവമായി, വാര്‍ത്തകളില്‍ ഒരു കോളത്തില്‍ ഒതുങ്ങുന്ന ബാല പീഡനമായി മാറുമായിരുന്നു.പക്ഷേ, സത്യസന്ധരായ രണ്ടു പൊലിസ് ഉദ്യോഗസ്ഥരുടെയും ഒരു അഭിഭാഷകയുടെയും ഇടപെടല്‍ വിഷയത്തെ കാലദേശ പരിധിക്കപ്പുറം എത്തിച്ചു.
ഐക്യരാഷ്ട്ര സഭാ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചെങ്കിലും നിസ്സാരവല്‍ക്കരിക്കുന്നവര്‍ ഇപ്പോഴും യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ തയ്യാറാവുന്നില്ല. ഇനിയും മതേതര ഭാരതത്തിനുപ്രതീക്ഷയുണ്ട്. അവളുടെ രക്തസാക്ഷിത്വം ഫാസിസത്തിന്റെ വേരാറുക്കാന്‍ കരുത്തു പകരട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."