ലൈറ്റ് ഓഫ് മദീന: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാസര്‍കോട്: ഏപ്രില്‍ 20,21,22 തിയതികളില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കൈതക്കാട് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീനയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ കര്‍മ പദ്ധതികള്‍ മഹല്ലുകളില്‍ നടപ്പിലാക്കുന്നതിനായി ഭാരവാഹികള്‍ക്ക് കണ്ടും കേട്ടും അനുഭവിച്ചും മനസിലാക്കാന്‍ അവസരം നല്‍കുന്ന പരിശീലന പദ്ധതിയാണ് ലൈറ്റ് ഓഫ് മദീന.
കേരളത്തിനകത്തും പുറത്തും നിന്നുമായി അയ്യായിരത്തോളം മഹല്ലുകളില്‍ നിന്നും രജിസ്റ്റര്‍ ചയ്തിട്ടുള്ള ഭാരവാഹികള്‍ക്കുള്ള സന്ദര്‍ശന സമയ ക്രമം പൂര്‍ത്തിയായി.
ഒന്നാം ദിവസമായ ഏപ്രില്‍ 20 വെള്ളിയാഴ്ച രാവിലെ 8.30 ന് തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളില്‍ നിന്നുള്ള മഹല്ലു ഭാരവാഹികളും ഉച്ചക്ക് ശേഷം 2 മണിക്ക് കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം, കണ്ണൂര്‍, ഇരിക്കൂര്‍, മാടായി മേഖലക്കാരും വൈകിട്ട് 6.30 ന് കമ്പില്‍, പെരിങ്ങത്തൂര്‍, മട്ടന്നൂര്‍, പൂതിയതെരു, തലശ്ശേരി മേഖലകളിലെ മഹല്ല് ഭാരവാഹികളും പങ്കെടുക്കേണ്ടതാണ്.
രണ്ടാം ദിവസമായ ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 8.30 ന് നീലഗിരി, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, എടക്കര, കാളികാവ്, നിലമ്പൂര്‍ മേഖലകളും ഉച്ചക്ക് 2 മണിക്ക് പൊന്നാനി, കുറ്റിപ്പൂറം, തിരൂര്‍, താനൂര്‍, ചേളാരി, മലപ്പുറം, എറണാകുളം, ബംഗളൂരു മേഖലകളിലെ മഹല്ലുകളും വൈകിട്ട് 6.30 ന് അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, മഞ്ചേരി, തിരൂരങ്ങാടി, കോട്ടക്കല്‍, വേങ്ങര, വളവന്നൂര്‍ മേഖലയിലെ മഹല്ലുകളും പങ്കെടുക്കണം.
മൂന്നാം ദിവസമായ ഏപ്രില്‍ 22 ഞായര്‍ രാവിലെ 8.30 ന് തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, ഫറോക്ക്, ഓമശ്ശേരി, സിറ്റി, കുന്നമംഗലം, കൊയിലാണ്ടി, എലത്തൂര്‍ മേഖലകളിലെ മഹല്ലുകളു ഉച്ചക്ക് 2 മണിക്ക് പാലക്കാട് ജില്ലയിലെ മുഴുവന്‍ മഹല്ലുകളും പങ്കെടുക്കണം. വൈകിട്ട് 6.30 ന് കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, വടകര, മേഖലകളിലെ മഹല്ലുകളും വയനാട് ജില്ലയിലെയും കൂത്തുപറമ്പ് മേഖലയിലെയും മുഴുവന്‍ മഹല്ലുകളും പങ്കെടുക്കണം. ഓരോ മേഖലകള്‍ക്കും നിശ്ചയിച്ച സമയത്ത് തന്നെ എത്തിച്ചേരുകയും ഒരു മഹല്ലിലെ മുഴുവന്‍ അംഗങ്ങളും ഒന്നിച്ച് തന്നെ പവലിയന്‍ സന്ദര്‍ശനവും നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 9744714906, 7034352010, 9072618618 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
മൊബൈല്‍
ആപ്ലിക്കേഷനും
കാസര്‍കോട്: ലൈറ്റ് ഓഫ് മദീനയില്‍ പങ്കെടുക്കുന്ന മഹല്ല് പ്രതിനിധികള്‍ക്കുള്ള പ്രത്യേക മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭ്യമാണ്.
ലൈറ്റ് ഓഫ് മദീനയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ മഹല്ലുകാരും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഓരോ മഹല്ലുകാരും അവരുടെ മേഖലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികളെ ബന്ധപ്പെട്ട് അനുവദിക്കപ്പെട്ട സമയം ഏതെന്ന് മനസിലാക്കുകയും ആ സമയത്ത് മാത്രം പങ്കെടുക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."