പുതിയ മെഡിക്കല്‍ കോളജില്‍ അഡ്മിഷനുവേണ്ടിയുള്ള നടപടി സ്വീകരിക്കണം: ശിവകുമാര്‍
തിരുവനന്തപുരം: സംസ്ഥാന ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരം ലഭ്യമായ സാഹചര്യത്തില്‍ അഡ്മിഷനു വേണ്ടിയുള്ള തുടര്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
25000 രൂപ വാര്‍ഷിക ഫീസില്‍ 100 വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം അഡ്മിഷന് ലഭിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി 83 ഡോക്ടര്‍മാരുള്‍പ്പെടെ വിവിധ തസ്തികകളിലായി 134 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 1,38,000 ചതുരശ്രഅടി വിസ്തൃതിയില്‍ അക്കാഡമിക് ബ്ലോക്ക് സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമേ, ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതിന്റെ അംഗീകാരം ലഭ്യമായതെന്ന് വി.എസ്. ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."