സമൂഹ മാധ്യമത്തില്‍ മതവിദ്വേഷ പ്രചാരണം: സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍
പുത്തനത്താണി: സമൂഹ മാധ്യമത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത അധ്യാപകനെ സ്‌കൂള്‍ മാനേജര്‍ സസ്‌പെന്‍ഡു ചെയ്തു. തിരൂര്‍ വിദ്യഭ്യാസ ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ വി.വി.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.ബി ഹരിലാലിനാണ് സസ്‌പെന്‍ഷന്‍. പിഞ്ചുപെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനും അരുകൊലക്കും ഇരയാക്കിയ കത്‌വ സംഭവത്തിനെ അടിസ്ഥാനപ്പെടുത്തി ഫേസ് ബുക്കില്‍ ആര്‍.എസ്.എസ്- ബി.ജെപി അനകൂല പോസ്റ്റുകള്‍ ഇയാള്‍ ഷെയര്‍ചെയ്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാലാണ് നടപടി.
കോട്ടയം സ്വദേശിയായ ഈ അധ്യാപകന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം സോഷ്യല്‍ മീഡിയകളിലും, മാറാക്കര പഞ്ചായത്തിലും ഉണ്ടായിരുന്നു. കൂടാതെ സ്‌കൂള്‍ മാനേജര്‍ക്കു നേരിട്ടും തപാല്‍ വഴിയും ഫോണിലും പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അധ്യാപകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സ്‌കൂളിലേക്ക് ബഹുജന മാര്‍ച്ച് നടത്താനും തീരുമാനിച്ചിരുന്നു. അധ്യാപകന്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന നിലക്കും, അധ്യാപകരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിലുമാണ് നടപടി. സംഭവത്തില്‍ കാടാമ്പുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."