ജോലിയില്‍ പ്രവേശിക്കുമ്പോള്‍തന്നെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം: വി.എസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ. കമ്മിഷന്റെ രണ്ടാം ഇടക്കാല റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്.
ഓഫിസ് അറ്റന്‍ഡന്റുമാര്‍ മുതല്‍ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആറു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സര്‍വിസില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പരിശീലനം നല്‍കണം. തുടര്‍ന്നു വിവിധ കാലയളവുകളിലുള്ള പരിശീലനവും നല്‍കണം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ സേവനം സംബന്ധിച്ച വിലയിരുത്തലും നടത്തണം.
ഉദ്യോഗസ്ഥശേഷി വികസനം കുറ്റമറ്റ നിലയില്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി മൊത്തം പ്ലാന്‍ഫണ്ട് വിനിയോഗത്തിന്റെ രണ്ടു ശതമാനം നീക്കിവയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.എ.എസുകാരുടെ മാതൃകയിലുള്ള പരിശീലനം നല്‍കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."