HOME
DETAILS
MAL
ആര്‍ദ്രം പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുത്: ആരോഗ്യമന്ത്രി
backup
April 16 2018 | 20:04 PM
തിരുവനന്തപുരം: നിരവധിപേര്‍ക്ക് സഹായകമാകുന്ന ആര്‍ദ്രം മിഷന് പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുതെന്ന് മന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്.
ഡോക്ടര്‍മാരോട് കൂടി ആലോചിക്കുകയും ചെയ്തിരുന്നു. ഒ.പി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറ് വരെ ആക്കിയത് ആരെയും ദ്രോഹിക്കാനല്ല. സമരത്തിന് മുന്‍പ് നോട്ടിസ് നല്‍കണമായിരുന്നു. അതിനുപോലും തയാറാകാതെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കുമരംപുത്തൂരില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്ളടിത്ത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 3 ഡോക്ടര്‍മാരെ നിയമിച്ചു. ശരാശരി 130 രോഗികള്‍ ദിവസേന എത്തുന്നിടത്ത് ഒരു ഡോക്ടര്‍ക്ക് 43 രോഗികളെ മാത്രമേ ചികിത്സിക്കേണ്ടി വരുന്നുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."