സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലിസ് സ്റ്റേഷനുകള്‍
തിരുവനന്തപുരം: എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പൊലിസ് സ്റ്റേഷന് ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ (മൊത്തം 54) സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ പൊലിസ് സ്റ്റേഷനുള്ളത്. പുതുതായി രൂപീകരിക്കുന്ന ഓരോ സ്റ്റേഷനിലും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു എ.എസ്.ഐ, നാലു സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, 11 സിവില്‍ പൊലിസ് ഓഫിസര്‍ ഒരു ഡ്രൈവര്‍ എന്നിങ്ങനെയാവും തസ്തികകള്‍.ഒരു എ.ഡി.ജി.പിയും, ഐ.ജിയുടെ നേതൃത്വത്തിലുള്ള ഡിവൈ.എസ്.പിയും സി.ഐയും അടങ്ങിയ സൈബര്‍ വിഭാഗമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ലോക്കല്‍ പൊലിസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ സൈബര്‍ സെല്ലുകള്‍ക്ക് കൈമാറുകയാണ് പതിവ്.
സൈബര്‍ സെല്ലുകള്‍ക്ക് കേസ് അന്വേഷിക്കാന്‍ മാത്രമാണ് അനുമതി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയില്ല. മൊബൈല്‍ ഫോണ്‍ മോഷണം, എന്നിവ അടക്കമുള്ളവയുടെ അന്വേഷണ ചുമതല സൈബര്‍ സ്റ്റേഷനുകള്‍ക്കായിരിക്കും. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി.ആര്.സെഡ്) ക്ലിയറന്‍സിനുള്ള പരിശോധനാ ഫീസില്‍നിന്ന് ഒഴിവാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."