കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു
ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 225 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 218 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖാപിച്ചിട്ടില്ല. ചാമുണ്ഡേശ്വരിയില്‍ നിന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ജനവിധി തേടുക. ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ സിദ്ധരാമയ്യ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒരു മണ്ഡലത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേരുള്ളത്.
2008 മുതല്‍ സിദ്ധരാമയ്യ മത്സരിച്ചുവരുന്ന മണ്ഡലത്തില്‍ ഇത്തവണ മകന് യതീന്ദ്ര മത്സരിക്കും. അതേസമയം യുവാവിനെ മര്‍ദിച്ചതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസിന് സീറ്റില്ല. ആഭ്യന്ത്ര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടുണ്ട്.
ജയനഗറില്‍ നിന്നാണ് സൗമ്യ മത്സരിക്കുക. ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ഏഴു സീറ്റുകളിലൊന്നില്‍ കൂടി മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ബി.ജെ.പിയും തങ്ങളുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."