ഇന്ത്യയാണ് ആദ്യം തീര്‍ഥാടകരെ തടഞ്ഞതെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെത്തിയ സിഖ് തീര്‍ഥാടകരെ തടഞ്ഞതായും അവര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാന്‍ അനുമതി നല്‍കിയില്ലെന്ന ആരോപണം തള്ളി പാകിസ്താന്‍. പാക് തീര്‍ഥാടകരുടെ വിസ നിഷേധിച്ച് പ്രോട്ടോക്കോള്‍ ആദ്യം ലംഘിച്ചത് ഇന്ത്യയാണെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം തന്നെ രണ്ട് തവണ പാക് തീര്‍ഥാടകര്‍ക്ക് ഇന്ത്യ വിസ നല്‍കിയില്ല. പാകിസ്താനെതിരേയാണ് ഇപ്പോള്‍ കുറ്റമുന്നയിച്ചിരിക്കുന്നത് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ഇന്ത്യന്‍ തീര്‍ഥാടകരെ പാകിസ്താന്‍ തടഞ്ഞുവെന്ന ആരോപണം ഇന്ത്യ കഴിഞ്ഞ ദിവസമാണ് ഉന്നയിച്ചത്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെത്തിയ സിഖ് തീര്‍ഥാടകരെ ഇന്ത്യന്‍ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിച്ചില്ല. ഇതിനുപറമെ സിഖ്കാരുടെ പുണ്യ സ്ഥലമായ ഗുരുദ്വീര സന്ദര്‍ശിക്കുന്നതില്‍ നിന്ന് സംഘത്തെ പാകിസ്താന്‍ തടഞ്ഞു. ഇതിനെതിരേ ഇന്ത്യ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. തീര്‍ഥാടകര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാനുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 12നാണ് 1,800 തീര്‍ഥാടകര്‍ പാകിസ്താനിലെത്തിയത്. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇവര്‍ എത്തിയത്. വാഗാ റെയില്‍വേസ്റ്റേഷന്‍ അതിര്‍ത്തിയില്‍ തീര്‍ഥാടകരെ സ്വാഗതം ചെയ്യാന്‍ പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഗുരുദ്വാരയില്‍ തീര്‍ഥാടകരുമായി കൂടിക്കാഴ്ച നടത്താന്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരി ശ്രമിച്ചെങ്കിലും യാത്രക്കിടെ പാക് സര്‍ക്കാര്‍ ഇടപെട്ട് ഇദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. തീര്‍ഥാടക സംഘത്തെ തടയുകയും അവര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാനുള്ള അനുമതി നിഷേധിക്കുകയും ചെയ്ത പാക് നടപടി 1961ലെ വിയന്ന കണ്‍വന്‍ഷന്റെ നഗ്ന ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു. തീര്‍ഥാട ക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് 1974ലെ ഉഭയകക്ഷി കരാറും നയതന്ത്ര അച്ചടക്കവും പാകിസ്താന്‍ ലംഘിച്ചതായും ഇന്ത്യ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."