മാക്രോണെ തള്ളി യു.എസ്; സിറിയയില്‍ നിന്ന് സൈന്യത്തെ ഉടന്‍ പിന്‍വലിക്കും
വാഷിങ്ടണ്‍: സിറയയില്‍ നിന്ന് യു.എസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് കാര്യത്തില്‍ ഉറച്ച് നിന്ന് വൈറ്റ് ഹൗസ്. സൈന്യം രാജ്യത്തേക്ക് എത്രെയും പെട്ടെന്ന് മടങ്ങുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി വക്താവ് സാറ സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.
സൈന്യത്തെ പിന്‍വലിക്കുന്ന തീരുമാനത്തില്‍ മാറ്റമില്ല. സിറിറിയയില്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതാണ്. ഐ.എസ് ത്ീവ്രവാദികളെ ഇല്ലാതാക്കുകയെന്നുള്ളതാണ് തങ്ങളുടെ സിറിയയിലെ ലക്ഷ്യം. അത് പൂര്‍ത്തിയാക്കിയെന്ന് അവര്‍ പറഞ്ഞു. സിറിയയില്‍ തുടരുന്നതിന്റെ ആവശ്യകത യു.എസിനെ നേരത്തെ ബോധ്യുപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ പറഞ്ഞിരുന്നു.
ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. സിറിയയില്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് പത്ത് ദിവസം മുന്‍പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവിട സ്ഥിരമാക്കണ്ട സാഹചര്യം ട്രംപിനെ ബോധ്യപ്പെടുത്തി.
ആദ്യം മുതല്‍ തന്നെ ആക്രമണം സിറിയയില്‍ ആക്രമണം നടത്തി തിരികെ പോരാനായിരുന്നു യു.എസിന്റെ നിലപാട്. വ്യോമാക്രമണം രാസായുധ കേന്ദ്രത്തില്‍ മാത്രം കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സിറിയയിലെ രാസായുധ കേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടത്. ഇതിന് പിന്നാലെ സഖ്യരാഷ്ട്രങ്ങളും ശക്തമായ ആക്രമണം നടത്തി.
എന്നാല്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ണമായും നടപ്പിലാക്കുന്നത് വരെ സിറിയയില്‍ മടങ്ങില്ലെന്ന് യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐ.എസിനെ പരാജയപ്പെടുത്തുക, സിറിയയില്‍ രാസായുധ പ്രയോഗം നടത്തുന്നതിനെ ഇല്ലാതാക്കുക, ഇറാനെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക ഈ മൂന്ന് കാര്യങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ബഷാറുല്‍ അസദിനെ പിന്തുണക്കുന്നതിനാല്‍ റഷ്യക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തും. അസദമായോ അവരുടെ രാസായുധ കേന്ദ്രവുമായോ ബന്ധങ്ങളുള്ളവര്‍ക്കെതിരേയാണ് ഉപരോധം ഏര്‍പ്പെടുത്തുകയെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."