സിറിയന്‍ ആക്രമണം: തേരേസ മെയെ പ്രതിപക്ഷം വിമര്‍ശിച്ചേക്കും
ലണ്ടന്‍: യു.എസ്, ഫ്രന്‍സ് സഖ്യകക്ഷികളോടൊപ്പം സിറിയയില്‍ വ്യോമാക്രമണം നടത്തിയതില്‍ ബ്രിട്ടിഷ് പ്രധാനമനമന്ത്രി തെരേസാ മേ പാര്‍ലമെന്റില്‍ വിമര്‍ശനം നേരിട്ടേക്കും. പാര്‍ലമെന്റിന്റെ അനുവാദമില്ലാതെയാണ് സിറിയയില്‍ ആക്രമണം നടത്താന്‍ മേ തീരുമാനിച്ചത്. ഇത്തരത്തിലുള്ള തീരുമാത്തിന് മുന്‍പ് പാര്‍ലമെന്റ് അംഗീകാരം തേടണ്ടിയിരുന്നുവെന്ന് പ്രതിപക്ഷം എം.പിമാര്‍ പറഞ്ഞു.
സിറിയയില്‍ ആക്രമണം നടത്തിയത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുമെന്ന് സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി പറഞ്ഞു. അനുമതി വാങ്ങാതെയുള്ള ആക്രമണം രാജ്യത്തിന് അവമതിയുണ്ടാക്കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. തെരേസാ മേക്കെതിരേ പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ രംഗത്തെത്തി. പാര്‍ലമെന്റ് എളുപ്പിത്തില്‍ സംഘടിപ്പിക്കാമായിരന്നു. രാജ്യത്ത് പുതിയ യുദ്ധ നിയമ നിര്‍മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നീക്കം നാല് വര്‍ഷം മുന്‍പ് ബ്രിട്ടിഷ് പാര്‍ലമെന്റ് തടഞ്ഞിരുന്നു. ആക്രമണം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ നടത്തിയവോട്ടെടുപ്പില്‍ ഭരണ പ്രതിപക്ഷം ഒരുമിച്ച് എതിര്‍ക്കുകയായാരുന്നു.
സമാനമായ സാഹചര്യമാണിപ്പോഴുള്ളത്. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാതെ കാബിനറ്റ് മാത്രം വിളിച്ചാണ് സിറിയയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. റഷ്യക്ക് ശക്തമായ പ്രഹരം നല്‍കുന്നതിന്റെ ഭാഗമായാണ് തെരേസാ മേ പെട്ടെന്നുള്ള തീരുമാനമെടുത്തത്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും ബ്രിട്ടനിലുണ്ടായ രാസായുധ ആക്രമണത്തിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെയും ബന്ധങ്ങളില്‍ വിള്ളല്‍ വീണിരിക്കുകയാണ്. റഷ്യയാണ് ഇതിന്റെ പിന്നിലെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇതിനെ തുടര്‍ന്ന്ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. രാസായുധം ഉപയോഗിക്കുന്നവരാരായിരുന്നാലും അവര്‍ക്കുള്ള താക്കീതാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് തെരേസാ മേ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."