HOME
DETAILS
MAL
ഉച്ചകോടി പ്രഹസനമായതായി വിലയിരുത്തല്‍
backup
April 16 2018 | 21:04 PM
ജിദ്ദ: ഗള്‍ഫ് മേഖലയിലെ രൂക്ഷമായ പ്രതിസന്ധികള്‍ക്കിടെ സഊദിയില്‍ ചേര്‍ന്ന അറബ് ഉച്ചകോടി പ്രഹസനമായതായി വിലയിരുത്തല്‍. സിറിയയില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ നടത്തിയ ആക്രമണം, ഖത്തര്‍ ഉപരോധം എന്നിവ ഉച്ചകോടി ചര്‍ച്ച ചെയ്തില്ല.
സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തെങ്കിലും സിറിയയില്‍ നടത്തിയ ആക്രമണം അജന്ഡയിലുണ്ടായിരുന്നില്ലെന്ന് ഉച്ചകോടിയുടെ വക്താവ് പറഞ്ഞു. സിറിയയുടെ രാസായുധ പ്രയോഗത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടക്കണമെന്ന് അറബ് നേതാക്കള്‍ ആഹ്വാനം ചെയ്തതായി സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."