അഭയകേന്ദ്രത്തിലെ തടവിനുശേഷം മലയാളി യുവതി നാട്ടിലേക്ക് മടങ്ങി
ജിദ്ദ: രണ്ടുമാസത്തെ വനിതാ അഭയകേന്ദ്രത്തിലെ തടവിനുശേഷം മലയാളി യുവതി നാട്ടിലേക്ക് മടങ്ങി. ഒറ്റപ്പാലം സ്വദേശിനിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഒന്നരവര്‍ഷം മുന്‍പാണ് ദമാമില്‍ ഒരു സഊദിയുടെ വീട്ടില്‍ ഇവര്‍ ജോലിക്കായി എത്തിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ച മകളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനാണ് ഇവര്‍ പ്രവാസ ജോലിക്കായി എത്തിയത്. എന്നാല്‍, മോശമായ ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്.
രാപകല്‍ വിശ്രമമില്ലാത്ത ജോലിയും മാനസികപീഡനങ്ങളും നേരിടേണ്ടിവന്നു. സ്‌പോണ്‍സറുടെ ഭാര്യ വളരെ മോശമായാണ് പെരുമാറിയത്. തുടര്‍ന്ന് ഇവര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പൊലിസുകാരാണ് വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസി വഴി ഔട്ട്പാസ് എടുത്തു കൊടുക്കുകയും അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചുനല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."