മര്‍ദനമേറ്റ് അവശനിലയില്‍ പൊലിസ് ആശുപത്രിയില്‍ എത്തിച്ചയാള്‍ മരിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: മര്‍ദനമേറ്റ് അവശനിലയില്‍ കണ്ട് പൊലിസ് ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ബിനോയി (45) ആണ് മരിച്ചത്.
മൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശികളായ ആച്ചക്കോട്ടില്‍ ജയന്‍ (52), വടക്കേക്കര മാത്യു ഐസക് (35), പൈകയില്‍ ടോമി (53) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30 യോടെ പണ്ടപ്പിള്ളി മുല്ലപ്പടിക്ക് സമീപം റബര്‍ തോട്ടത്തിനരികിലെ വഴയില്‍ ബിനോയിയെ അവശനിലയില്‍ കണ്ടെത്തുകയയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ബിനോയിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രാത്രി എട്ടുമണിയോടെ ഇയാള്‍ മരിച്ചു. തന്നെ മര്‍ദിച്ചവരെക്കുറിച്ചും മറ്റും ബിനോയി പൊലിസിന് മൊഴി നല്‍കിയതായാണ് വിവരം. ഇതേത്തുര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജയകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് പണ്ടപ്പിള്ളിയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. മുന്‍ വൈരാഗ്യവും വ്യക്തി വിദ്വേഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ബിനോയിയെ പ്രതികളിലൊരാളായ ജയന്റെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി പലയിടങ്ങളില്‍ വച്ചും വണ്ടിയിലിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നവെന്നും സൂചനയുണ്ട്. വാഹനവും പൊലിസ് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."