കെ മാറ്റ് പ്രവേശന പരീക്ഷ
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെമാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
ജൂണ്‍ 24 നാണ് പരീക്ഷ. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലേക്കും കേരള യൂനിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് സാമസേലൃമഹമ.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഓണ്‍ലൈനായി ജൂണ്‍ ഏഴ് വരെ ഫീസ് അടയ്ക്കാം.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547255133.
തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു: മലങ്കര പ്ലാന്റേഷന്‍സ് ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ഒരു മാസമായി തൊടുപുഴ മലങ്കര പ്ലാന്റേഷന്‍സില്‍ നടന്നുവന്ന തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു. ലേബര്‍ കമ്മിഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഐ.ആര്‍) എസ്. തുളസീധരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമരം അവസാനിച്ചത്. ഇന്നു മുതല്‍ തോട്ടം തുറന്നു പ്രവര്‍ത്തിക്കും.
ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം പ്ലാന്റേഷനില്‍ ഡി4 സംവിധാനം താല്‍ക്കാലികമായി നിലനിര്‍ത്തുന്നതിന് തീരുമാനമായി. 45 ദിവസങ്ങള്‍ക്കകം തുടര്‍ ചര്‍ച്ചകളിലൂടെ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. വ്യവസ്ഥകള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് 2000 രൂപ മുന്‍കൂറായി നല്‍കുന്നതിനും യോഗം തീരുമാനിച്ചു. തൊഴിലുടമയെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ ജെ.കെ തോമസ്, തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് സിദ്ധാര്‍ഥന്‍(ഐ.എന്‍.ടി.യു.സി), ടി.ആര്‍ സോമന്‍(സി.ഐ.ടി.യു), ബി. വിജയന്‍(ബി.എം.എസ്), പി.പി ജോയ്(എ.ഐ.ടി.യു.സി), കെ.എ സദാശിവന്‍(ടി.യു.സി.ഐ) ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."