പി.എം.കെ.എസ്.വൈ: കേന്ദ്രത്തിന്റെ അംഗീകാരത്തിന് കോടികളുടെ പദ്ധതികള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി കൃഷി സിന്‍ജി യോജന (പി.എം.കെ.എസ്.വൈ) പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി 30570.44 കോടി രൂപയുടെ പദ്ധതികള്‍.
2017 മുതല്‍ 2021 വരെ അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികളാണ് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. സ്റ്റേറ്റ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രകാരം ജലവിഭവ വകുപ്പിന് 9121.51 കോടി രൂപയുടെയും, കൃഷി വകുപ്പിന് 9942.93 കോടി രൂപയുടെയും, ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്നതിന് 4697.34 കോടി രൂപയുടെയും സംസ്ഥാന വിഹിതമായി 6808.65 കോടി രൂപയുടെയും പദ്ധതികളാണുള്ളത്.
ഇവയുടെ വിശദമായ റിപ്പോര്‍ട്ട് അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് കൃഷിവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്രാനുമതി ലഭിക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം ആറിന് ചേര്‍ന്ന സ്റ്റേറ്റ് ലെവല്‍ സാക്ഷനിങ് കമ്മിറ്റിയുടെ(എസ്.എല്‍.എസ്.സി) യോഗം പി.എം.കെ.എസ്.വൈ പദ്ധതിയുടെ കീഴിലുള്ള ചെറുകിട പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 28.89 കോടി രൂപയുടെ എട്ടു പ്രപോസലുകള്‍, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിന്റെ 1.90 കോടി രൂപയുടെ എട്ടു പ്രൊജക്ട്ടുകള്‍, കൃഷിവകുപ്പിന്റെ 2.3 കോടി രൂപയുടെ മൂന്നു പ്രൊജക്ട്ടുകള്‍, ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ 0.20 കോടി രൂപയുടെ ഒരു പ്രൊജക്ട് തുടങ്ങിയവയ്ക്കായിരുന്നു അനുമതി നല്‍കിയത്. ജലസേചന മേഖലയില്‍ പൊതുനിക്ഷേപം ഏകോപിക്കുക, അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുക, പാഴായിപ്പോകുന്ന ജലത്തിന്റെ തോത് കുറച്ച് ഉപയോഗിക്കുന്നതിന്റെ ദൈര്‍ഘ്യം കൂട്ടുക, ജലസേചനത്തിനായി പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."