HOME
DETAILS
MAL
കിരീടത്തിലേക്കടുത്ത് യുവന്റസ്
backup
April 16 2018 | 21:04 PM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് യുവന്റസ്. സംപ്‌ഡോറിയയെ സ്വന്തം തട്ടകത്തില്‍ 3-0ത്തിന് വീഴ്ത്തി അവര്‍ രണ്ടാം സ്ഥാനത്തുള്ള നാപോളിയുമായി ആറ് പോയിന്റിന്റെ വ്യക്തമായ ലീഡ് സ്വന്തമാക്കി. എ.സി മിലാനുമായുള്ള പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതാണ് നാപോളിക്ക് തിരിച്ചടിയായത്. മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാനെ അറ്റ്‌ലാന്റയും ഗോള്‍രഹിത സമനിലയില്‍ തളച്ചു. ലാസിയോ- റോമ മത്സരവും ഗോളടിക്കാതെ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."