പൊലിസിനെ വിലയിരുത്തേണ്ടത് ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ മാത്രം ആകരുത്: എം.എല്‍.എ
കരുനാഗപ്പള്ളി: കേരളാ പൊലിസിനെ വിലയിരുത്തേണ്ടത് ഒറ്റപ്പെട്ട സംഭവങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ആകരുതെന്ന് ആര്‍. രാമചന്ദ്രന്‍. എം.എല്‍.എ.
കേരളാ പൊലിസ് അസോസിയേഷന്റെ കൊല്ലം സിറ്റിയുടെ 36ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും അതുവഴി പൊലിസ് സേനയെ ആകമാനം കുറ്റപ്പെടുത്തുന്നത് ഗുണകരമല്ലെന്നും എം.എല്‍.എ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എസ്. അശോകന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു വിഷയം അവതരിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷ എം. ശോഭന, പ്രസ് ക്ലബ് സെക്രട്ടറി ബിജു, ജി, എ.സി.പി എസ് ശിവപ്രസാദ്, മാധ്യമ പ്രവര്‍ത്തകരായ എസ് ഷമ്മി പ്രഭാകര്‍, എസ് ലല്ലു, സി.ഐ രാജേഷ്‌കുമാര്‍, നൃപന്‍ദാസ്, എന്‍ നൗഫല്‍, ബി.എസ് സനോജ്, ലിജു പി, തമ്പാന്‍ ജെ, വിജിമോന്‍, എസ്. ഉണ്ണികൃഷ്ണപിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."