അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ അമ്മ മനസുകള്‍ ഉണരണമെന്ന്
കൊല്ലം: ആശയങ്ങള്‍ അപ്രസക്തമായ രാഷ്ട്രീയ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് ആയുധത്തില്‍ അഭയം തേടുന്നതെന്നും കൊലപാതക രാഷ്ട്രീയം അരങ്ങ് തകര്‍ക്കുമ്പോള്‍ എപ്പോഴും ദുരിതം പേറേണ്ടി വരുന്നത് അമ്മമാരാണെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ നടത്തിയ ഷുഹൈബിന്റെ കൊലപാതകത്തോട് കൂടി രണ്ട് സഹോദരിമാരുള്‍പ്പടെ ഒരു കുടുംബം അനാഥമായത് കേരള മനസാക്ഷിയുടെ മുന്നില്‍ ഇന്നും തീരാദുഃഖമായി നിലനില്‍ക്കുകയാണ്.
അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ അമ്മ മനസ്സുകള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്' ഡിജിറ്റല്‍ പ്രൊടസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രസിഡന്റ്.
ഡി.സി.സി ഓഫിസില്‍ നടന്ന യോഗത്തില്‍ ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. എസ് വിപിനചന്ദ്രന്‍, കെ കെസുനില്‍ കുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, എസ് ശ്രീകുമാര്‍, ജി ജയപ്രകാശ്, കാഞ്ഞിരവിള അജയകുമാര്‍, എം.എം സഞ്ജീവ് കുമാര്‍, ആദിക്കാട്മധു, ആര്‍ രാജ്‌മോഹന്‍ സംസാരിച്ചു.
ചവറ അരവി, ജി.ആര്‍ കൃഷ്ണകുമാര്‍, കെ.ബി ഷഹാല്‍, തട്ടാമല രാജന്‍, ശാന്തിനി ശുഭദേവന്‍, മിനുലാല്‍, റീന സെബാസ്റ്റ്യന്‍, ഗോപകുമാര്‍ ഇളമ്പള്ളൂര്‍, അനീഷ് അരവിന്ദ്, പേരൂര്‍ സുദേവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."