ശ്രീകാര്യം റോഡ് വികസനം: അലൈന്‍മെന്റ് നിര്‍ണയത്തിനെതിരേ ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് പ്രതിഷേധവുമായി രംഗത്ത്
ശ്രീകാര്യം: മെട്രോ റെയില്‍ റോഡ് വികസനത്തിന്റെ പേരില്‍ തലസ്ഥാനത്തെ പുരാതനമായ ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് പള്ളിയുടെ സ്ഥലവും കെട്ടിടവും വന്‍ തോതില്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള സ്ഥലമെടുപ്പ് നടപടിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തിന്റെ നേതൃത്വത്തില്‍ ശ്രീകാര്യത്ത് നടന്ന പ്രതിക്ഷേധ ധര്‍ണ പാളയം പള്ളി ഇമാം ശേയ്ബ് മൗലവി ഉദ്ഘാടനം ചെയ്തു.
2013 ല്‍ ആരംഭിച്ച സര്‍വേ നടപടികളില്‍ ആയിരത്തോളം കുടുംബങ്ങളുള്ള ഈ ആരാധനാലയം സംരക്ഷിച്ചുകൊണ്ടേ സ്ഥലമെടുക്ക് എന്ന തീരുമാനത്തിന് വിരുദ്ധമായി ഒരു വശത്ത് 12.5 മീറ്ററും മറുവശത്ത് 17.5 മീറ്ററുമായി ശരാശരി 15 മീറ്റര്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ പള്ളിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍പ് ഇത് ഒരു വശത്ത് ഒന്‍പതും മറുവശത്ത് 12 മീറ്ററുമായി നിര്‍ണ്ണയിച്ചിരുന്നതാണ്. പള്ളിയെ നിലനിര്‍ത്തിയുള്ള ഏത് വികസനത്തിനെയും ജമാഅത്ത് സ്വാഗതം ചെയ്യുന്നുവെന്നും അതിന് വിരുദ്ധമായാല്‍ എതിര്‍ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ സാമൂഹിക ആഘാത പഠനത്തില്‍ റോഡരികിലെ പല സ്ഥാപനങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ടെങ്കിലും ഈ പള്ളിയെ കുറിച്ച് ഒരു വാക്കുപോലും സൂചിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അലൈന്മെന്റിന്റെ പേരുപറഞ്ഞു തുല്യ നീതി ഇവിടെ ഇല്ലാതാക്കുകയാണ്. ആരാധനാലയങ്ങള്‍ ഏതായാലും പരമാവധി അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജമാ അത്ത് പ്രസിഡന്റ് ഇ. ഷാജഹാന്റെ അധ്യക്ഷനായി.
യോഗത്തില്‍ മുന്‍ എം.എല്‍.എ.എം.എ.വാഹീദ്, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ശ്രീകാര്യം ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സ്റ്റാന്‍ലി ഡിക്രൂസ് ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അണിയൂര്‍ പ്രസന്നകുമാര്‍, യുവ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആര്‍.എസ് രാജീവ്, സി.പി.ഐ.മണ്ഡലം സെക്രട്ടറി ചന്തവിള മധു, കൗണ്‍സിലര്‍മാരായ എന്‍.എസ് ലതാകുമാരി, അലത്തറ അനില്‍കുമാര്‍,എസ്.എസ്.ഡി.പി യോഗം ശ്രീകാര്യം ശാഖാ സെക്രട്ടറി വിക്രമന്‍, ജമാത്ത് കൗണ്‍സില്‍ സെക്രട്ടറി പാച്ചലൂര്‍ നുജുമുദ്ദീന്‍ ,ശ്രീകാര്യം ജമാ അത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."