മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടത്ത് നടത്താന്‍ തീരുമാനം
പേരൂര്‍ക്കട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയ് 18 ന് കഴക്കൂട്ടത്ത് നടക്കും.
വിവിധ ക്ഷേമ പദ്ധതികളുടെ ധനസഹായവിതരണവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതിയും രൂപീകരിച്ചു.
മേയ് 24 മുതല്‍ 30 വരെ വിവിധ വകുപ്പുകളും കുടുംബശ്രീയും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ പ്രദര്‍ശന വിപണന മേള കനകക്കുന്നില്‍ നടക്കും.
എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക കലാ പരിപാടികള്‍ അരങ്ങേറും.
മലബാറിലെയടക്കം നാടന്‍ ഭക്ഷണ രുചികള്‍ വിളമ്പുന്ന ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും.
എണ്‍പതിലധികം സ്റ്റാളുകള്‍ ഒരുക്കും. ഹരിത നിയമാവലി പാലിച്ചാവും പരിപാടികള്‍ സംഘടിപ്പിക്കുക.
ജില്ലയിലെ വികസനക്ഷേമ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന ഫോട്ടോ പ്രദര്‍ശനം വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യരക്ഷാധികാരിയും ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പറേഷന്‍ മേയര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളുമാണ്. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലാ ബീഗം, സബ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.ആര്‍ വിനോദ്, അനു എസ്. നായര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."