ഭിന്നശേഷിക്കാരന് മര്‍ദനം; അധ്യാപികയ്‌ക്കെതിരേ പരാതി
മരട്: ഭിന്നശേഷിക്കാരനെ സ്‌കുളില്‍ ടീച്ചര്‍ മര്‍ദിച്ചതായി ആക്ഷേപം. കുമ്പളം പഞ്ചായത്തിന്റെ കീഴില്‍ ചാത്തമ്മയില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.എസിലാണ് സംഭവം. അരമുറി പറമ്പില്‍ ശാന്തമ്മയുടെ മകനായ ബുദ്ധിമാന്ദ്യം സംഭവിച്ച ചന്ദ്രപ്രസാദിനാണ് മര്‍ദനമേറ്റത് . വിമുക്തഭടനായിരുന്ന പിതാവ് മൂന്ന് വര്‍ഷം മുന്‍പേ മരണപ്പെട്ടിരുന്നു. പഞ്ചായത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓട്ടോറിക്ഷയിലാണ് ദിവസവും സ്‌കൂളിലെ കുട്ടികളെ കൊണ്ടു പോകാറുള്ളത്.
സ്‌കൂളില്‍ നിന്ന് ഏറെ സന്തോഷത്തോടെ മടങ്ങിവന്നിരുന്ന ചന്ദ്രപ്രസാദ് സംഭവ ദിവസം ഒന്നും മിണ്ടാതെ മ്ലാനതയോടെ പേടിച്ച് വിറച്ചു വരുന്നത് കണ്ട് തരക്കിയപ്പോഴാണ് തന്നെ ടീച്ചര്‍ തല്ലിയ വിവരം അറിയുന്നത്. താന്‍ ഇനി സ്‌കൂളില്‍ പോകില്ലെന്നും പറഞ്ഞു. ഉടുത്തിരുന്ന വസ്ത്രം മാറ്റിയപ്പോഴാണ് ശരീരത്തില്‍ ചൂരലിന് അടിച്ച അടയാളങ്ങള്‍ കണ്ടത്.
ബാഗിനകത്തുണ്ടായിരുന്ന കണ്ണട ഒടിഞ്ഞിരുന്നതായും മാതാവായ ശാന്തമ്മ പറയുന്നു. ഇതേ കുറിച്ചു സുകൂളില്‍ ടിച്ചറോട് കാര്യം തിരക്കിയപ്പോള്‍ ശിക്ഷ കൊടുത്തു വേണം ഇവരെ നേരെയാക്കാന്‍ എന്നും പറഞ്ഞ രീതിയില്‍ കുട്ടിയെ തല്ലിയിട്ടില്ലെന്നും ടീച്ചര്‍ പറഞ്ഞു.
എന്നാല്‍ അറ്റത്ത് റബര്‍ പൊതിഞ്ഞ വടി അവിടെ ഉണ്ടായിരുന്നെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പി.ടി.എ പ്രസിഡന്റ്് എടുത്തു മാറ്റിയതായും പറയപ്പെടുന്നു. ഈ വിവരം കാണിച്ചു പഞ്ചായത്തിനും പൊിസിനും പരാതിയയച്ചിട്ടും നടപടിയുണ്ടാത്തതതിനാല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ജസ്റ്റീസ് വിജിലന്‍സ് ഫോറത്തിന് പരാതി നല്‍കിയിരിക്കയാണ്. എന്നാല്‍ ഇങ്ങിനെയുള്ളവരെ പരിശീലിപ്പിക്കുന്നതിന് കഴിവുള്ള അദ്ധ്യാപികമാരെയാണ് നിയമിക്കേണ്ടതെന്നും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ മേല്‍ ശിക്ഷണ നടപടി സ്വീകരിക്കുന്നത് തെറ്റാണെന്നും അങ്ങിനെയുള്ളവര്‍ക്ക് ടീച്ചര്‍ സ്ഥാനം യോഗ്യമല്ലെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് ജസ്റ്റീസ് വിജിലന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് ആശ പറഞ്ഞു.
ഇവിടെ വരുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമെടുമോയെന്ന ഭയത്താലാണ് മറ്റു രക്ഷിതാക്കള്‍ ഇതേപ്പറ്റി പരാതിപ്പെടാത്തതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."