'കത്‌വ'യില്‍ അണയാത്ത പ്രതിഷേധം
കൊച്ചി: ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊല ചെയ്തതില്‍ പ്രതിഷേധം തുടരുന്നു. ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് ജില്ല കാര്യമായി പ്രതികരിച്ചില്ല.
കളമശ്ശേരി: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ പ്രകടനത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. ജനാധിപത്യ മതേതര ഇന്ത്യയ്‌ക്കേറ്റ ശക്തമായ ഒരു പ്രഹരമായിരുന്നു ഈ സംഭവമെന്നും ഫാസിസ്റ്റ് ഭീകരക്കെതിരേ മതേതര ഇന്ത്യ ഒന്നിക്കണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കളമശേരി എച്ച്.എം.ടി ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലിക്ക് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുറഹ്മാന്‍ കുട്ടി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ്് സൈനുദ്ദീന്‍ വാഫി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കബീര്‍ മുട്ടം, മണ്ഡലം പ്രസിഡന്റ് എ.പി.ഇബ്രാഹിം, ജനറല്‍ സെക്രട്ടറി അലിയാര്‍ കാരുവള്ളി, ട്രഷറര്‍ അഡ്വ.സെയ്തുമുഹമ്മദ്, വര്‍ക്കിങ്ങ് സെക്രട്ടറി മുഹമ്മദ് ഹസിം, എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കളപ്പുരക്കല്‍, ജില്ലാ ട്രഷറര്‍ കെ.എന്‍ നിയാസ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സെക്രട്ടറി എം.ബി മുഹമ്മദ്, എം.എം.എ പ്രസിഡന്റ് പി.ബി.കമാലുദ്ദീന്‍, എസ്.എം.എഫ് മേഖല സെക്രട്ടറി എം.ബി അബൂബക്കര്‍, എസ്.ബി.വി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സമീല്‍, കെ.പി അലി, എന്‍.കെ ഷെരീഫ്, അന്‍വര്‍ സാദത്ത്, പി.എം അഷ്‌റഫ് , സഹല്‍ അബ്ദുള്‍ സലാം തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്യം നല്‍കി.
നെട്ടൂര്‍: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് മരട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നെട്ടൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത് പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി മദ്‌റസ ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗം മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
മരട് മുനിസിപ്പല്‍ എന്‍.കെ അബ്ദുള്‍ മജീദ് അധ്യക്ഷനായി. മണ്ഡലം ട്രഷറര്‍ എം.എം അഷറഫ്, വൈസ് പ്രസിഡന്റ് റ്റി.എസ്്.എം നസീര്‍, റ്റി.എ അബ്ദുള്‍ ഖാദര്‍, കെ.കെ അബ്ദുള്‍ റഹ്മാന്‍, എ.എ ജമാല്‍, സി.വൈ റമീസ്, ഫഹദ് സലീം, റ്റി.ബി ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ കണ്ണുകെട്ടി പ്രകടനം നടത്തി
മട്ടാഞ്ചേരി: ജവഹര്‍ ബാലജന വേദി ഫോര്‍ട്ട്‌കൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ കറുത്തതുണി കൊണ്ട് കണ്ണുകെട്ടി പ്രകടനം നടത്തി. ഫോര്‍ട്ട്‌കൊച്ചി കുട്ടികളുടെ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച പ്രകടനം ബീച്ചില്‍ സമാപിച്ചു. പ്രകടനം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബി ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
ജ്യോതിഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ബി സലാം, ഷമീര്‍ വളവത്ത്, ഇന്ദു ജ്യോതിഷ്, അയൂബ് സുലൈമാന്‍, സുജിത്ത് മോഹനന്‍, എന്‍.ശ്രീനിവാസ മല്യ, റജീന അയൂബ്, സനല്‍ ഈസ, ഷഫീക്ക് കത്തപ്പുര, ബെയ്‌സില്‍ ഡിക്കോത്ത, മണ്‍സൂര്‍ അലി, ആര്‍.ബഷീര്‍, എം.ആര്‍ ഷഫീക്ക്, റോജിന്‍ കല്ലഞ്ചേരി, മൂജീബ് കൊച്ചങ്ങാടി, ഇ.എ ഹാരിസ്, പി.
എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെ ഭാരവാഹികളായ സമീല്‍ വളവത്ത്, അഹമ്മദ് ഫര്‍സീന്‍, അനന്ത ലക്ഷ്മി, ആദില്‍ അത്തീക്ക്, അയ്മന്‍ ഫാമിസ്, ശിവ നന്ദന, ശ്രീകേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വായ്മൂടി കെട്ടി പ്രതിഷേധമാര്‍ച്ച് നടത്തി
ആലുവ: പ്രതിഷേധിച്ചും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണെമെന്നാവശ്യപ്പെട്ടും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ആലുവയില്‍ വായ്മൂടികെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി. ബൈപ്പാസിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് ആലുവ മാര്‍ക്കിനു സമീപം സമാപിച്ചു. മാര്‍ച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കന്നാം പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.എം സിറാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഷബീര്‍ പെരുമ്പാവൂര്‍, ജില്ല സെക്രട്ടറി റഷീദ് കാലടി, ട്രഷറര്‍ എസ്.ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."