ഡോക്ടര്‍മാരുടെ സമരം; ചികിത്സ ലഭിക്കാതെ രോഗികള്‍ വലഞ്ഞു
മാവേലിക്കര:ഡോക്ടര്‍മാരുടെ സമരം കാരണം രോഗികള്‍ ചികിത്സലഭിക്കാതെ വലഞ്ഞു. പ്രവര്‍ത്തിക്കുന്നത് അത്യാഹിത വിഭാഗവും പോസ്റ്റ് മോര്‍ട്ടം വിഭാഗവും. ചെങ്ങന്നൂര്‍, മാവേലിക്കര ജില്ലാ ആശുപത്രികളിലും താലൂക്കുകളിലെ പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികളാണ് വലയുന്നത്.
ജില്ലാ ആശുപത്രികളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാര്‍ സമരത്തിലാണ്. നിലവില്‍ ചികിത്സയ്ക്കായി ഇവിടങ്ങളില്‍ കഴിയുന്നവരെ നോക്കുന്നത് പോലും അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരാണ്. അവര്‍ ജോലിക്കെത്തുന്നുണ്ടെങ്കിലും ഹാജര്‍ രേഖപ്പെടുത്തുന്നില്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ 32 ഡോക്ടര്‍മാര്‍ ഉള്ളതില്‍ അത്യാഹിത വിഭാഗത്തിലെ മൂന്ന് പേര്‍ മാത്രമാണ് ജോലിക്കായി എത്തിയത്.
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 36 ഡോക്ടര്‍മാര്‍ ഉള്ളതില്‍ 17 പേര്‍ ഡ്യൂട്ടിയ്ക്ക് എത്തി. മാവേലിക്കരയില്‍ നിത്യേന 800 ഒപിയും, ചെങ്ങന്നൂരില്‍ 900 ഓപിയുമാണ് ഉള്ളത്. ആശുപത്രികളില്‍ എത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ പൊരിവെയിലത്ത് മണിക്കൂറുകള്‍ രോഗികള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിതവിഭാഗവും പോസ്റ്റ് മോര്‍ട്ടം വിഭാഗവും മാത്രമാണ് തടസമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ പ്രത്യേക വിഭഗങ്ങളിലായി എത്തുന്ന രോഗികള്‍ നിരാശരായി മടങ്ങുകയാണ്. മുന്‍പ് മുതലെ രണ്ട് ജില്ലാ ആശുപത്രികളും പ്രൈവറ്റ് ആശുപത്രികളുടെ റഫറല്‍ ആശുപത്രികളായിരുന്നെന്ന ആരോപണം ഉണ്ടായിരുന്നു. ഇപ്പോള്‍ സമരംകൂടി ആയതോടെ വരുന്നവരെ അത്രയും സമീപങ്ങളിലെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പാവപ്പെട്ട രോഗികള്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ കാത്തുനില്‍ക്കുന്നത്. മാവേലിക്കരചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടേയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനങ്ങളും നിലച്ചനിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."