HOME
DETAILS

സിയാലിലെ കരാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം: മന്ത്രി എം.എം മണി

  
backup
April 17 2018 | 04:04 AM

%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf

 

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കരാര്‍ ജോലിയില്‍ എര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ അടിയന്തിര നടപടി വേണമെന്ന് മന്ത്രി എം.എം മണി ആവശ്യപെട്ടു. സിയാല്‍ എംപ്ലോയീസ് യുനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബി.ജെ.പി സര്‍ക്കാര്‍ തുടരുന്ന തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെ തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനാണ് വിധേയമാകുന്നത്. ഈ നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെ സംഘടിത ശക്തി ഉയര്‍ത്തി സമരത്തിന് തയാറാകണമെന്ന് മന്ത്രി പറഞ്ഞു.
എയര്‍പോര്‍ട്ട് നഗര്‍ പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എം.ബി രാജേഷ് എം.പി അധ്യക്ഷനായിരുന്നു. പുതിയ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍ നിര്‍വഹിച്ചു. എന്‍.സി മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാഹനാപകടത്തില്‍ മരിച്ച അരുണ്‍രാജിന്റെ കുടുംബസഹായ ഫണ്ട് ചടങ്ങില്‍ വിതരണം ചെയ്തു. തൊഴിലാളികളുടെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി ഇ.പി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കെ.കെ ഷിബു, കെ.ജെ ഐസക്ക്, തമ്പി പോള്‍, എ.വി സുനില്‍, എ.എസ് സുരേഷ്, ലീനാഅച്ചു, സി.എസ് ബോസ്, സഡിന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.
വിമാനത്താവളത്തിന് സമീപം യുണിയന്റെ പുതിയ ഓഫിസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ എം.ബി രാജേഷ്(പ്രസിഡന്റ്), ഇ.പി സെബാസ്റ്റ്യന്‍ (വര്‍ക്കിങ് പ്രസിഡന്റ്), എന്‍.സി മോഹനന്‍ (ജനറല്‍സെക്രട്ടറി), ലീനാ അച്ചു, സി.എസ് ബോസ്, സഡിന്‍ സണ്ണി (വൈസ് പ്രസിഡന്റ്മാര്‍), കെ.ജെ ഐസക്ക്, ടി.വി പ്രദീഷ്, എ.വി സുനില്‍, എ.എസ് സുരേഷ് (സെക്രട്ടറിമാര്‍), തോമസ് (ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago