HOME
DETAILS

നികുതി വെട്ടിച്ച് സര്‍വിസ് നടത്തിയ നാല് ലക്ഷ്വറി ബസുകള്‍ പിടിച്ചെടുത്തു

  
backup
April 17 2018 | 04:04 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf

 

 

കാക്കനാട്: നികുതി വെട്ടിച്ച് സര്‍വിസ് നടത്തിയ നാല് അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായി. പോണ്ടിച്ചേരി, തമിഴ്‌നാട് രജിസ്‌ട്രേഷനില്‍ ഉള്ള രണ്ടു വീതം ലക്ഷ്വറി ബസുകളാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കളമശ്ശേരി മുട്ടത്തിന് സമീപം പിടികൂടിയത്. സംസ്ഥാന നികുതി അടക്കാതെ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് പ്രധാന ജങ്ഷനുകളില്‍ നിന്നും യാത്രക്കാരെ കയറ്റി അനധികൃത റൂട്ട് സര്‍വീസ് നടത്തുകയായിരുന്നു പിടികൂടിയ വാഹനങ്ങള്‍.
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയാണ് യാത്രക്കാര്‍ ബസ് ബുക്ക് ചെയ്തിരുന്നത്. സീറ്റൊന്നിന് 3000 രൂപയും ബെര്‍ത്തിന് 4000 രൂപയും ആണ് ത്രെമാസ നികുതി. അത്തരത്തില്‍ 30 സീറ്റും 15 ബെര്‍ത്തും ഉള്ള പിടികൂടിയ ബസൊന്നിന് ഒന്നര ലക്ഷത്തോളം നികുതി അടക്കണം. പുതിയ നിയമം അനുസരിച്ച് നികുതി വെട്ടിപ്പ് നടത്തിയാല്‍ 100ശതമാനം പിഴയും ഒടുക്കണം. ബസ് ഒന്നിന് മൂന്ന് ലക്ഷം രൂപ പ്രകാരം 12 ലക്ഷത്തോളം രൂപ നികുതിയും പിഴയും ഉള്‍പ്പെടെ ഒടുക്കേണ്ടി വരും. പിടികൂടിയ ബസുകള്‍ കലക്ടറേറ്റ് വളപ്പിലേക്ക് മാറ്റി.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.എം ഷാജിയുടെ നിര്‍ദേശാനുസരണം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് നിബി, സ്മിത ജോസ്, മെല്‍വിന്‍ ക്ലീറ്റസ്, പി.കെ ബാബു, വിപിന്‍ലാല്‍ എന്നിവര്‍ പരിശോധന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  22 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  22 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  22 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  22 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  22 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  22 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  22 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  22 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  22 days ago