താനൂരില്‍ അങ്കണവാടികള്‍ക്ക് കെട്ടിടവും അനുബന്ധ സൗകര്യവും ഒരുങ്ങുന്നു
താനൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താനാളൂര്‍, ചെറിയമുണ്ടം, പൊന്മുണ്ടം എന്നീ ഗ്രാമ പഞ്ചായത്തിലെ ഒന്‍പത് അങ്കണവാടികള്‍ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടങ്ങള്‍ നിര്മിച്ചുനല്കുന്നു. താനാളൂര്‍ പഞ്ചായത്തിലെ പെരുമണല്‍ അങ്കണവാടി, പാണ്ട്യാട്ടെ അങ്കണവാടി, മൂലക്കല് അങ്കണവാടി എന്നിവക്ക് 14 ലക്ഷം രൂപയും ചെറനന്ദനില് അങ്കണവാടിക്ക് 16 ലക്ഷം രൂപയും തോട്ടിയില്കുണ്ട് അങ്കണവാടിക്കും പരേങ്ങത്ത് അങ്കണവാടിക്കും 11 ലക്ഷവും വകയിരുത്തി.
പൊന്മുണ്ടം പഞ്ചായത്തിലെ അരിച്ചാബ് പി.കെ മോയ്തുഹാജി സ്മാരക അങ്കണവാടിക്ക് ഒന്‍പത് ലക്ഷവും ഇ. അഹമ്മദ് സ്മാരക അങ്കണവാടിക്ക് നാലുലക്ഷവും ചെറിയമുണ്ടം പഞ്ചായത്തിലെ നെല്ലിക്കാട് വെസ്റ്റ് അങ്കണവാടിക്ക് 11 ലക്ഷവുമടക്കം 1.04 കോടി രൂപ ബ്ലോക്ക് പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ഇതുകുടാതെ അങ്കണവാടികള്‍ സൗഹൃദമാക്കുന്നതിലേക്ക് 5,46,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."