'ദലിത്-ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ രാജ്യത്തിന് തീരാക്കളങ്കം'
തേഞ്ഞിപ്പലം: ഇന്ത്യയുടെ മതേതര, മത സൗഹാര്‍ദ്ദ നിലപാടുകളുടെ കടക്കല്‍ കത്തി വയ്ക്കുന്ന തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള പൈശാചികമായ അക്രമസംഭവങ്ങള്‍ രാജ്യത്തിന് തീരാക്കളങ്കമാണെന്ന് എന്‍.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.
കേന്ദ്ര ഭരണത്തിലും ഉദ്യോഗസ്ഥതലങ്ങളിലും വര്‍ഗീയ - ഫാസിസ്റ്റ് ശക്തികള്‍ നേടിയെടുത്ത സ്വാധീനമാണ് ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
ചേളാരിയില്‍ ചേര്‍ന്ന യോഗത്തില്‍ വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ് ഡോ. കെ. മുഹമ്മദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.എന്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വകുപ്പ് ജില്ലാ പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പലം, എം. വിജയന്‍, പി. മധു, മംഗലശേരി കേശവന്‍, അയ്യപ്പന്‍ നാട്ടാണത്ത്, പി.കെ ശ്രീകുമാര്‍, പി. വിജയകൃഷ്ണന്‍, കരുപ്പാര സുനില്‍, മുള്ളുങ്ങല്‍ അബ്ദുറഹ്മാന്‍, എം. രാജേന്ദ്രന്‍, കെ.പി മുഹമ്മദ് കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."