ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു
വേങ്ങര: ഹര്‍ത്താല്‍ വേങ്ങരയില്‍ അക്രമാസക്തമായി. കെ.എസ്.ആര്‍.ടി.സി ബസിന്റെയും കാറിന്റെയും ചില്ലുകള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരേ വേങ്ങര പൊലിസ് കേസെടുത്തു.
ഇന്നലെ രാവിലെ വേങ്ങരയിലും ഗ്രാമപ്രദേശങ്ങളിലും ഭാഗികമായി കച്ചവട വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിരുന്നെങ്കിലും രാവിലെ ഒന്‍പതോടെ സംഘടിച്ചെത്തിയ സമരക്കാര്‍ മുഴുവന്‍ സ്ഥാപനങ്ങളും അടപ്പിച്ചു. റോഡുകളില്‍ കല്ലുകളും ടയറുകളും നിരത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കൂരിയാട്ടുവച്ചു സമരക്കാര്‍ തടയുകയും പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഊരകം കാരാതോട്ട് കാര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തുകയും കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. കാര്‍ യാത്രക്കാരനു പരുക്കേറ്റു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."