തിരൂരിലും താനൂരിലും സംഘര്‍ഷം
തിരൂര്‍: ഹര്‍ത്താലില്‍ തിരൂരിലും താനൂരിലും വ്യാപക അക്രമം. തെരുവുകള്‍ പൂര്‍ണമായും സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പൊലിസിനു നേരെ കല്ലെറിഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്കുനേരെ പൊലിസ് ലാത്തി വീശി.
തിരൂരിലും ആലത്തിയൂരിലും റോഡില്‍ ടയര്‍ കത്തിച്ച് മാര്‍ഗതടസം സൃഷ്ടിച്ചു. ബി.പി അങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ത്തു.
തീരദേശത്ത് റോഡുകളില്‍ കല്ലിട്ട് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി. പറവണ്ണയില്‍ പോസ്റ്റ് ഓഫിസ് അടപ്പിച്ചു. തിരൂരില്‍ വാഹനം തടയുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്ന ടി.സി.വി കാമറാമാന്‍ അതുലിനു മര്‍ദനമേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവങ്ങളെ തുടര്‍ന്നു തിരൂരില്‍ തിരൂരില്‍ നിരവധി പേരെയാണ് കസ്റ്റഡിയിലെടുത്തത്. പയ്യനങ്ങാടിയില്‍നിന്നു യുവാക്കളെ പൊലിസ് സ്റ്റേഷനിലേക്കുകൊണ്ടുപോയതു പ്രകോപനത്തിനിടയാക്കി.
യുവാക്കള്‍ സംഘടിച്ചു പൊലിസ് സ്റ്റേഷനിലെത്തി പൊലിസിനു നേരെ കല്ലെറിഞ്ഞതു പൊലിസിനെ കൂടുതല്‍ പ്രകോപിതരാക്കി. ഡിവൈ.എസ്.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലായിരുന്നു പൊലിസ് നടപടികള്‍.
പുത്തനത്താണിയില്‍ റോഡില്‍ തീയിട്ട് തടസം സൃഷ്ടിച്ച നിരവധി പേര്‍ പിടിയിലായി. താനൂരില്‍ കല്ലേറില്‍ 25 പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂരില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലിസ് ആകാശത്തേയ്ക്കു വെടിവച്ചു.
ഇവിടെ നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. താനൂരില്‍ ബേക്കറിക്കടയും മറ്റും അടിച്ചുതകര്‍ത്തു. തിരൂരില്‍ 25 പേരെയും താനൂരില്‍ 30 പേരെയും കുറ്റിപ്പുറത്ത് 20 പേരെയും പൊലിസ് കസ്റ്റഡിയിലൈടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."