വടകരയില്‍ 12 പേര്‍ അറസ്റ്റില്‍
വടകര: ഹര്‍ത്താലിനിടെ ടൗണില്‍ കാലത്ത് കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും പത്തരയോടെ വാട്‌സ്അപ്പ് കൂട്ടായ്മ എന്ന പേരില്‍ ചിലരെത്തി കടകള്‍ അടപ്പിച്ചു. കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനും, വാഹനം തടയാന്‍ ശ്രമിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം എട്ട് പേര്‍ അറസ്റ്റിലായി. വടകര വീരഞ്ചേരിയിലെ ഗാര്‍ഡന്‍ ഹോമില്‍ മുഹമ്മദ് ആഷിക്ക്, തലശ്ശേരി പൊന്ന്യം സ്വദേശി മുഹമ്മദ് അസറുദീന്‍, തലശേരി ടെമ്പിള്‍ ഗേറ്റില്‍ ചെറുകുനിയില്‍ മുഹമ്മദ് ഷാഹിദ്, ചെരണ്ടത്തൂര്‍ മനത്താനത്ത് അറാഫത്ത്, പുതുപ്പണം വടക്കേമലയില്‍ മുഹമ്മദ് റബിന്‍, ചെമ്മരത്തൂര്‍ തയ്യുള്ളതില്‍ മുഹമ്മദ് സാഹിദ് എന്നിവരാണ് പിടിയിലായത്. അഴിയൂരിലും കുഞ്ഞിപ്പള്ളിയിലും ഒരുസംഘം ആളുകള്‍ കടകള്‍ അടപ്പിച്ചു.
അഴിയൂരില്‍ വാഹനങ്ങള്‍ തടഞ്ഞു സ്റ്റിക്കറുകളുമൊട്ടിച്ചു. ഇതോടെ ഇതുവഴിയുള്ള ബസ് ഗതാഗതവും മുടങ്ങി. തുടര്‍ന്ന് ചോമ്പാല്‍ പൊലിസ് സ്ഥലത്തെത്തി നാലോളം പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മുന്‍ കരുതലായി കസ്റ്റഡിയില്‍ എടുത്ത നാലു പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. തുടര്‍ന്ന് ബസ്ഗതാഗതം പുനഃസ്ഥാപിച്ചു. അതേ സമയം വാഹനങ്ങള്‍ തടഞ്ഞത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."