വാണിമേലില്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം
വാണിമേല്‍: സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ച ഹര്‍ത്താല്‍ എറ്റെടുത്ത് ഒരുകൂട്ടം യുവാക്കള്‍ ബലമായി കടയടപ്പിച്ചത് ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ വ്യാപാരികളും, ഹര്‍ത്താലനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലിന്റെ പ്രതീതിയുളവാക്കി. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പൊലിസ് ഇടപെട്ടു ഇരു വിഭാഗത്തെയും പിരിച്ചുവിട്ടു.
രാഷ്ടീയ പാര്‍ട്ടികളുടെയൊ, സംഘടനകളുടെയൊ പിന്തുണയൊ അഹ്വാനമോ ഇല്ലാതെ കടകള്‍ തുറന്നതിന് ശേഷം ബലമായി അടപ്പിച്ചത് വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. പല കടകളുടെയും ഷട്ടറുകള്‍ ഹര്‍ത്താലനുകൂലികള്‍ തന്നെ താഴ്ത്തിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.
വ്യാപാര സ്ഥാപനങ്ങള്‍ കയ്യേറ്റ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഭൂമിവാതുക്കല്‍ അങ്ങാടിയില്‍പ്രതിഷേധയോഗവും, പ്രകടനവും നടത്തി. പൊലിസിന്റെ കണ്‍മുന്‍പില്‍ വച്ച് നടന്ന ഈ കൈയ്യേറ്റം അങ്ങേയറ്റം അപലപനീയമാണെന്നും പൊലിസിന്റെ നിഷ്‌ക്രിയത്തമാണ് ഇത്തരക്കാര്‍ക്കുള്ള പ്രചോദനമെന്നും യോഗം കുറ്റപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നത് വരെ കടകളടച്ചിടുമെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."