റേഷനരിയുടെ ചോറിന് നിറപ്പകര്‍ച്ച;
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
മാവൂര്‍: രാത്രി ഭക്ഷിച്ചതില്‍ ബാക്കിയായ ചോറിന് പിറ്റേദിവസം രാവിലെ നീലനിറം കണ്ടസംഭവത്തില്‍ ഫുഡ് സേഫ്റ്റിഓഫിസര്‍ രഞ്ജിത് പി ഗോപി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പള്ളിയോള്‍ കണയംകുന്നുമ്മല്‍ കൃഷ്ണന്റെ വീട്ടിലാണ് സംഭവം. മാര്‍ച്ച് അവസാനത്തില്‍ മാവൂര്‍ കണിയാത്തുള്ള എ.ആര്‍.ഡി 102-ാംനമ്പര്‍ റേഷന്‍ കടയില്‍നിന്ന് വാങ്ങിയതാണ് അരി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കുശേഷം വേവിച്ച് രാത്രി ഭക്ഷിച്ചതില്‍ ബാക്കിവന്നത് രാവിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കാന്‍ എടുത്തപ്പോഴാണ് നീല നിറവും രൂക്ഷഗന്ധവും അനുഭവപ്പെട്ടത്. പരീക്ഷണാര്‍ത്ഥം കഴിഞ്ഞദിവസം വീണ്ടും അരി പാചകം ചെയ്ത് സൂക്ഷിച്ചപ്പോള്‍നിറ വ്യത്യാസം അനുഭവപ്പെട്ടുവത്രെ. കൂടുതല്‍ പരിശോധനയ്ക്കായി അരിയുടെ സാമ്പിള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് വെസ്പ്രസിഡന്റ് വളപ്പില്‍ റസാഖ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കവിതാഭായ്, അംഗങ്ങളായകെ. ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."