യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
മാനന്തവാടി: തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി സ്കൂള്‍ അധ്യാപികയായ പേര്യ വരയാല്‍ പാറത്തോട്ടം റോണി കെ. മാത്യുവിന്റെ ദുരൂഹ മരണത്തില്‍ റോണിയുടെ ഭര്‍ത്താവ് പേര്യ ചെറുവത്ത് വിനീത് (31) പിതാവ് വില്‍സണ്‍(63) എന്നിവരെ മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് റോണിക്ക് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിക്കുകയും ചെയ്തു.
മരണത്തിന് കാരണം ഭര്‍ത്താവിന്റെയും വീട്ടുകരുടെയും പീഡനമാണെന്നും അരോപണം ഉയര്‍ന്നിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് വിനിതിനേയു പിതാവ് വില്‍സനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."