നഞ്ചന്‍കോഡ്-നിലമ്പൂര്‍-വയനാട് റെയില്‍പാത; ലോങ് മാര്‍ച്ച് ഇന്ന്
കല്‍പ്പറ്റ: നഞ്ചന്‍കോഡ്-നിലമ്പൂര്‍-വയനാട് റെയില്‍പാത അട്ടിമറിക്കെതിരേ നീലഗിരി വയനാട് എന്‍.എച്ച് ആന്‍ഡ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് ഇന്ന് നടക്കും.
രാവിലെ എട്ടിന് സുല്‍ത്താന്‍ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിക്കും. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കൊളഗപ്പാറയില്‍വെച്ച് പ്രഭാതഭക്ഷണവും കാക്കവയലില്‍ ഉച്ചഭക്ഷണവും നല്‍കും.
റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ തടസപ്പെടുത്തരുതെന്നും വിശദമായ പദ്ധതിയുടെ സ്ഥലനിര്‍ണയ സര്‍വേയും പൂര്‍ത്തിയാക്കാന്‍ ഡോ. ഇ ശ്രീധരന് പൂര്‍ണ സഹകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്.
കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), കേരളാ കോണ്‍ഗ്രസ് (പി.സി തോമസ്) തുടങ്ങിയ രാഷ്ര്ടീയ പാര്‍ട്ടികളും യത്ത്‌കോണ്‍ഗ്രസ്, യൂത്ത്‌ലീഗ്, യുവമോര്‍ച്ച, യൂത്ത്ഫ്രണ്ട് തുടങ്ങിയ യുവജന സംഘടനകളും മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി, എക്‌സ് സര്‍വിസ്‌മെന്‍ ലീഗ്, വയനാട് ചേബംര്‍ ഓഫ് കൊമേഴ്‌സ്, മൈസൂര്‍ മലയാളി സമാജം, സുവര്‍ണ കന്നട കേരള സമാജം, ജിഞ്ചര്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍, സൈക്കിള്‍ ക്ലബ് തുടങ്ങിയ സംഘടനകളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."