പൈതൃകത്തെ നിരാകരിച്ചവര്‍ വിധ്വംസകതയെ വളര്‍ത്തുന്നു: കെ.ടി ഹംസ മുസ്‌ലിയാര്‍
കല്‍പ്പറ്റ: സംഘ ബോധവും പൈതൃക ബോധനവും നല്‍കി സമസ്ത സന്ദേശ പ്രയാണം രണ്ടുനാള്‍ പിന്നിട്ടു. ഈമാസം 20ന് പനമരം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കെ.ടി ഹംസ മുസ്‌ലിയാര്‍ ക്യാപ്റ്റനായ ജാഥ നടക്കുന്നത്.
ഇസ്‌ലാമിന്റെ പൈതൃക വഴിയില്‍ കലാപമുണ്ടാക്കി പാരമ്പര്യ സരണിയെ നിരാകരിച്ചവര്‍ മുസ്‌ലിം സമൂഹത്തിനിടയിലും ഇതര സമൂഹവുമായി മുസ്‌ലിങ്ങള്‍ ബന്ധപ്പെടുന്നിടങ്ങളിലും വിധ്വംസക ചിന്താ ധാരകള്‍ വളര്‍ത്തുകയും സൗഹൃദാന്തരീക്ഷങ്ങളില്‍ കാര്യമായ പോറലേല്‍പ്പിക്കുകയും ചെയ്തവരാണെന്ന് വിവിധയിടങ്ങളിലെ സ്വീകരണങ്ങളില്‍ ജാഥാ നായകന്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഒന്നാംദിനം വൈത്തിരിയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ യാത്ര ഉദ്ഘാടനം ചെയ്തു. പി.പി അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ഷൗക്കത്തലി മൗലവി മുഖ്യപ്രഭാഷണം നടത്തി. ചുണ്ടേല്‍, മേപ്പാടി, താഴെ അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ, വടുവഞ്ചാല്‍, ആണ്ടൂര്‍, അമ്പലവയല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചുള്ളിയോട് സമാപിച്ചു. സമാപനം മുജീബ് തങ്ങള്‍ കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഹാജി അധ്യക്ഷനായി.
രണ്ടാം ദിനം പൊഴുതനയില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കരേക്കാടന്‍ അസീസ് അധ്യക്ഷനായി. അബുബക്കര്‍ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി.
തുടര്‍ന്ന് വലിയപാറ, പിണങ്ങോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സന്ദേശയാത്ര കത്‌വ പ്രതിഷേധങ്ങളുമായി സഹകരിച്ച് താല്‍കാലികമായി നിര്‍ത്തിവെച്ചു.
വിവിധയിടങ്ങളില്‍ എസ്. മുഹമ്മദ് ദാരിമി, പിണങ്ങോട് അബൂബക്കര്‍, എം. ഹസന്‍ മുസ് ലിയാര്‍, അശ്‌റഫ് ഫൈസി പനമരം, ഇബ്‌റാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പി.സി ഇബ്‌റാഹിം ഹാജി, ഇസ്മായില്‍ ദാരിമി, എം.എം ബഷീര്‍, മൊയ്തീന്‍ കുട്ടി യമാനി, ഇബ്രാഹീം ഫൈസി വാളാട്, സി.കെ മജീദ് ദാരിമി, ജഅഫര്‍ ഹൈതമി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, കെ.എ നാസര്‍ മൗലവി, ഷാഹിദ് ഫൈസി, കെ. മുഹമ്മദ് കുട്ടി ഹസനി, മുജീബ് ഫൈസി, മുഹമ്മദ് റഹ്മാനി, അലി യമാനി, അബ്ദുലത്തീഫ് വാഫി, ശിഹാബ് ഫൈസി, ഹാരിസ് ഫൈസി, സി.കെ ശംസുദ്ധീന്‍ റഹ്മാനി, അഷ്‌റഫ് ഫൈസി, ഹൈദര്‍ ഫൈസി, ഹംസ മൗലവി, മജീദ് ബാഖവി, ഉമര്‍ നിസാമി, അസീസ് ആണ്ടൂര്‍, മുത്തലിബ് മുസ്‌ലിയാര്‍, സുഹൈല്‍ വാഫി, സൈനുല്‍ ആബിദ് ദാരിമി, മുഹമ്മദ് ദാരിമി വാകേരി, ബാസിത് ചുണ്ടേല്‍, വാസി യമാനി സംസാരിച്ചു.
കേളോത്ത് മഅറൂഫ്, മൂസ ഹാജി, മൊയ്തീന്‍ മേപ്പാടി, സൈതലവി ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, യു കുഞ്ഞി മുഹമ്മദ്, ഷാജഹാന്‍ വാഫി, പി.ടി ആലിക്കുട്ടി, കെ. അലി, അബദുല്ലക്കുട്ടി ദാരിമി, ഒടുങ്ങാട് ഇബ്‌റാഹിം, തന്നാണി അബൂബക്കര്‍ ഹാജി, പുനത്തില്‍ ഗഫൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ ഒന്‍പതിന് വെണ്ണിയോട് നിന്ന് ആരംഭിക്കുന്ന ജാഥ കമ്പളക്കാട്, പച്ചിലക്കാട്, പനമരം, അഞ്ചാംമൈല്‍, നാലാംമൈല്‍, തരുുവണ, കുപ്പാടിത്തറ, ബപ്പനം, തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പടിഞ്ഞാറത്തറയില്‍ സമാപിക്കും. കഴിഞ്ഞ ദിവസം പര്യടനം നടത്തേണ്ടിയിരുന്ന കല്‍പ്പറ്റ മുതല്‍ ബീനാച്ചി വരെയുള്ള കേന്ദ്രങ്ങളിലും പ്രയാണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."