കുരുന്നുകളെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല
കോഴിക്കോട്: കുരുന്നുകളെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല സംഘ്പരിവാര ഭീകരതയ്‌ക്കെതിരേയുള്ള താക്കീതായി. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ മോദി സര്‍ക്കാരിനു കീഴില്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും ഇതു തുടര്‍ന്നാല്‍ 2019നു ശേഷം ജനാധിപത്യവും ഭരണഘടനയും ഇന്ത്യയിലുണ്ടാവില്ലെന്നും എം.പി പറഞ്ഞു. നാളെ നൂറു ബാലികമാര്‍ നഷ്ടപ്പെടാതിരിക്കാന്‍ പരസ്യമായി പോരാടേണ്ടിവരും. രണ്ടുതവണ എന്നെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത് ദലിത് ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സംസാരിച്ചതിനു വേണ്ടിയാണ്. ബി.ജെ.പി സര്‍ക്കാര്‍ തൊഗാഡിയയെ പോലും പുറത്താക്കി അവരെക്കാളും വലിയ തീവ്രവാദിയാണെന്നു തെളിയിച്ചിരിക്കുകയാണെന്നും ജാതിയും മതവുമില്ലാതെ ഈ അനീതിക്കെതിരേ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ഫൈസി മടവൂര്‍ അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട്, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ സംസാരിച്ചു. ഹസൈനാര്‍ ഫൈസി, ടി.വി.സി അബ്ദുസ്സമദ് ഫൈസി, എ.ടി മുഹമ്മദ്, ടി.പി സുബൈര്‍ മാസ്റ്റര്‍, എന്‍ജിനീയര്‍ പി മാമുക്കോയ ഹാജി, ആര്‍.വി.എ സലാം, എന്‍.എം അഷ്‌റഫ് ബാഖവി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ഹിളര്‍ റഹ്മാനി എടച്ചേരി, ജാബിര്‍ കൈതപ്പൊയില്‍, സലാം ഫറോക്ക്, അന്‍വര്‍ നല്ലളം, ഖാദര്‍ തെയ്യപ്പാറ, നിസാം ഓമശ്ശേരി, മുനീര്‍ ദാരിമി എലത്തൂര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ട്രഷറര്‍ ഖാസി നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."