പൊലിസിന്റേത് കുറ്റകരമായ അനാസ്ഥ: ജനാധിപത്യ മഹിളാ അസോസിയേഷന്
തൃക്കരിപ്പൂര്‍: ഉദിനൂര്‍ പരുത്തിച്ചാലിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഗര്‍ഭിണിയെയും വൃദ്ധയേയും വൃക്കരോഗിയായ മാതാവിനെയും കുട്ടികളെയും മര്‍ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലിസ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 13ന് രാത്രി ഒന്‍പത് മണിയോടെയാണ് ഒരു സംഘമാളുകള്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് കുടുംബാംഗങ്ങളെ തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
അക്രമത്തില്‍ പരുക്കേറ്റ വയോധിക നഫീസ, മക്കളായ ഫാത്വിമ, ഗര്‍ഭിണിയായ ഖദീജ, ഫാത്വിമയുടെ മക്കളയ ഫസീല, സുലൈമാന്‍ എന്നിവരെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്തിരുന്നു.
അന്നുരാത്രി തന്നെ നല്കിയ പരാതിയെ തുടര്‍ന്നെത്തിയ പൊലിസുകാര്‍ സംഭവത്തിന്റെ ഗൗരവം നേരിട്ടുകണ്ടിട്ടും ഇതേവരെ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ലെന്നും മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി എം. ശാന്ത, ഏരിയാ സെക്രട്ടറി പി.വി ജാനകി, പത്മിനി, കെ.വി ബിന്ദു, കെ. രമണി, സുമതി മാടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."