HOME
DETAILS
MAL
സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം പൊലിസിന്റെ മൗനാനുവാദത്തോടെ: മുസ്ലിം ലീഗ്
backup
April 17 2018 | 07:04 AM
തൃക്കരിപ്പൂര്‍: പൊലിസിന്റെ മൗനാനുവാദത്തോടെ തൃക്കരിപ്പൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുകയാണെന്ന് മുസ്്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഒരു മാസത്തിനിടെ നിരവധി അഴിഞ്ഞാട്ടങ്ങള്‍ പ്രശ്നങ്ങള്‍ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാവാത്തതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ടൗണിലെ ബി.ജെ.പി ഓഫിസ് അക്രമവും, വടക്കേകൊവ്വലിലെ ക്വാട്ടേര്‍സ് അക്രമവുമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ തൃക്കരിപ്പൂരില്‍ നടന്ന സാമൂഹ്യദ്രോഹികളുടെ ആക്രമണങ്ങളെ കുറിച്ച് നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി സത്താര്‍ വടക്കുമ്പാട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."