ഉന്നാവോ പീഡനം: നാലാം പ്രതിക്കെതിരെ സി.ബി.ഐ കേസെടുത്തു
ലഖ്നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ നാലാമത്തെ പ്രതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അറസ്റ്റിലായ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ അടുത്ത സഹായി ശശി സിങിന്റെ മകന് ശുഭാമിനെതിരെയാണ് സി.ബി.ഐ കേസെടുത്തത്.
കേസില്‍ പ്രതിയായ ശശി സിങ് പൊലിസ് റിമാന്‍ഡിലാണ്. സെന്‍ഗാറിനു മുന്നില്‍ പെണ്‍കുട്ടിയെ എത്തിച്ചത് ഇയാളാണെന്നാണ് കേസ്.
ഒന്‍പതു മാസം മുന്‍പാണ് ഉന്നാവോയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി എം.എല്‍.എയുടെ പീഡനത്തിനിരയായത്. പിന്നീട് പെണ്‍കുട്ടി രാഷ്ട്രപതിക്കടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. കൂടാതെ, പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധം ഉടലെടുക്കുകയും എം.എല്‍.എയ്ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
കോടതി ഉത്തരവു പ്രകാരമാണ് എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."