HOME
DETAILS
MAL
വര്‍ഗീയ കലാപത്തിന് ആസൂത്രിത നീക്കം: പി.കെ കൃഷ്ണദാസ്
backup
April 17 2018 | 07:04 AM
കണ്ണൂര്‍: കേരളത്തില്‍ വര്‍ഗീയ കലാപം നടത്താനുള്ള മതതീവ്രവാദികളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇന്നലെ നടന്ന അപ്രഖ്യാപിത ഹര്‍ത്താലും സമാനതകളില്ലാത്ത അക്രമവുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംസ്ഥാന സര്‍ക്കാരിന് സംരക്ഷണം നല്കാന് കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കാന്‍ തയാറാവണം. ഇന്നലെ നടത്തിയ ഹര്‍ത്താലാഹ്വാനത്തിന്റെ ഉറവിടം കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണം. കേരളത്തില്‍ പുതിയ പരീക്ഷണമാണ് മുസ്ലിം ഭീകരവാദ സംഘടനകള്‍ നടത്തിയതെന്നും ഇതില്‍ പങ്കാളികളായ രാഷ്ട്രീയ വര്‍ഗീയ ഭീകരസംഘടനകള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണം അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."