മദ്യലഹരിയില്‍ വഴിയാത്രക്കാരിയെ അപമാനിച്ചു; അന്വേഷിക്കാനെത്തിയ എ.എസ്.ഐക്ക് മര്‍ദനം
ഇരിട്ടി: സ്വകാര്യ ലോഡ്ജില്‍ മദ്യലഹരിയില്‍ വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ അപമാനിക്കുകയും പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ വള്ളിത്തോട് കിളിയന്തറ സ്വദേശിയായ യുവാവ് റിമാന്‍ഡില്‍.
കിളിയന്തറ ഓലിക്കല്‍ ഹൗസില്‍ സനല്‍ വിനു (23) ആണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും പൊലിസിന്റൈ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായത്. വിഷു ദിനത്തില്‍ ഇരിട്ടി പാലത്തിനടുത്ത പൊമ്മാണം ലോഡ്ജിലായിരുന്നു സംഭവം. വിഷു ദിനത്തില്‍ 'ആഘോഷത്തിനായി ' പൊമ്മാണം ലോഡ്ജില്‍ മുറിയെടുത്ത സനല്‍ ബാബുവും സുഹൃത്തും ടിപ്പര്‍ ഡ്രൈവറുമായ കിളിയന്തറയിലെ പുതുപറമ്പന് ഹൗസില്‍ അരുണ്‍ (23) നൊപ്പം മദ്യപിക്കുന്നതിനിടെ ലോഡ്ജിനു സമീപത്തുകൂടി ബന്ധുക്കള്ക്കൊപ്പംവീട്ടിലേക്കു നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
അശ്ലീലച്ചുവയോടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ക്കെതിരേ പെണ്‍കുട്ടിയുടെ പിതാവ് ഇരിട്ടി പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ലോഡ്ജിലെത്തിയ ഇരിട്ടി പൊലിസ് സ്റ്റേഷനിലെ അസി: എസ്.ഐ പ്രഭാകരനേയും ഒപ്പമുണ്ടായിരുന്ന പൊലിസുകാരനേയും മദ്യലഹരിയില്‍ സനല്വിനു ആക്രമിക്കുകയായിരുന്നു.
പിന്നീട് കൂടുതല്‍ പൊലിസ് എത്തിയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
കൈക്കും നെഞ്ചിനും പരുക്കേറ്റ പ്രഭാകരന് ഇരിട്ടി ആശുപത്രിയില്‍ ചികിത്സ തേടി. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."