കല്യാശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് തകര്‍ത്തു
കല്യാശ്ശേരി: കല്യാശ്ശേരി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂനത്തറ മോഹനന്റെ കല്യാശേരി ഹാജി മൊട്ടയിലെ വീടിന് നേരേ അക്രമം. ഞായറാഴ്ച പുലര്‍ച്ചേ ഒരു മണിക്കും മൂന്നു മണിക്കും ഇടയിലാണ് സംഭവം.
വീടിന് നേരേ കല്ലെറിയുകയും ഗേറ്റില്‍ സ്ഥാപിച്ച വൈദുതി വിളക്കുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്ത് ഇറങ്ങിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
കല്യാശ്ശേരി പോലുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം പോലും ധ്വംസിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു. അക്രമം നടന്ന വീട് സതീശന് പാച്ചേനിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കല്യാശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്, നേതാക്കളായ എം.സി ദിനേശന്, രാജേഷ് പാലങ്ങാട്ട്, ഐ.എന്‍.ടി.യു.സി നേതാക്കളായ ബേബി ആന്റണി, പി.പി.ഐ ശ്രീധരന് തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും വീട്ടിലെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം കല്യാശ്ശേരിയില്‍ നിന്നു മാങ്ങാട് ബസാറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
പി.വി ധനഞ്ജയന്, തോട്ടത്തില്‍ ചന്ദ്രന്, പി.വി. വേണുഗോപാലന്‍, പി.കെ ശ്രീകുമാര്‍, ടി.വി സുരേഷ്, പി.കെ വല്സന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."