HOME
DETAILS
MAL
ഇല്ല; ഇനി ഇല്ലിക്കല്‍ തറവാട്: നൊമ്പരമായി അവസാന സമാഗമം
backup
April 17 2018 | 07:04 AM
മാഹി: മാഹിയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലെ ഗതിവിഗതികളില്‍ ദശകങ്ങളായി നിര്‍ണായക സ്വാധീനം ചെലുത്തിവരുന്ന പള്ളൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് തറവാടായ ഇല്ലിക്കല്‍ കുടുംബാംഗങ്ങള്‍ സംഗമിച്ചു.
അടുത്തദിവസം പൊളിച്ചുമാറ്റപ്പെടുന്ന തറവാട്ടിന്റെ മുറ്റത്ത് വികാര സാന്ദ്രമായ കൂട്ടായ്മയാണു സംഘടിപ്പിച്ചത്.
നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപാസിനായുള്ള റോഡ് ഇതുവഴി കടന്നുപോകുമ്പോള്‍ അഞ്ചു തലമുറകളെ പോറ്റി വളര്‍ത്തിയ തറവാട് ഓര്‍മയായി മാറുന്ന സാഹചര്യത്തിലാണു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലേറെ പേര്‍ ഓര്‍മകള്‍ പങ്കുവയ്ക്കാനെത്തിയത്.
നിരോധിത കാലഘട്ടത്തില്‍ കമ്യൂണിസ്റ്റുകാരുടെ ഒളിസങ്കേതമായിരുന്ന ഈ വീടുമായി ബന്ധമില്ലാത്ത പഴയകാല നേതാക്കള്‍ വിരളമാണ്. പല ഭാഷകള്‍ സംസാരിക്കുന്നവരും പല ജാതിമതങ്ങളില്‍പെട്ടവരും ഈ കുടുംബത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."