ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടം
അമ്പായത്തോട്:ജനവാസകേന്ദ്രങ്ങളില്‍ നിന്നും ഓടിച്ചുവിട്ട കാട്ടാനകള്പൂര്വാധികം ശക്തിയോടെ തിരിച്ചു വരുന്നത് കര്‍ഷകര്‍ക്ക് തീരാതലവേദനയാകുന്നു.
ഇതോടെ പ്രശ്നത്തിന് ശാശ്വതപരിഹാരമായി ആനമതില്പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കഴിഞ്ഞ ദിവസം തീപ്പൊരിക്കുന്നിലെ ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടമിറങ്ങിവ്യാപകമായി കൃഷി വിളകള്‍ നശിപ്പിച്ചു. തീപ്പൊരിക്കുന്ന് സ്വദേശികളായ മണ്ണൂര്‍ അനില്‍ ,വെള്ളിയാംമാക്കല് സിബി, ഇടിയാംകുന്നേല് അമ്മിണി എന്നിവരുടെ തെങ്ങ്,വാഴ, തുടങ്ങിയ കൃഷി വിളകളാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്.
സമീപത്തെ വൈദ്യുതി വേലി മരം ഉപയോഗിച്ച് തകര്‍ത്താണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തിയത്.
അര്‍ദ്ധരാത്രിയോടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടത്തെ പല തവണ ഓടിച്ചതിന് ശേഷമാണ് കാട്ടിലേക്ക് തുരത്താനായത്.വീടിനടുത്ത് വരെ കാട്ടാനക്കൂട്ടമെത്തിയതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍.വളയംചാല്‍, അടക്കാത്തോട്, രാമച്ചി മേഖലകളില്‍ ആനമതില്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കൊട്ടിയൂര്‍, കണ്ടപ്പുനം, അമ്പായത്തോട്, തീപ്പൊരിക്കുന്ന് മേഖലകളിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
ഫെന്‍സിങിന് മുകളില്‍ മരം പിഴുത് വീഴ്ത്തി അവ വൈദ്യുതി പ്രസരണം ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്കെത്തുന്നത്. ഇതു വനപാലകരെ കുഴപ്പിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന കാട്ടാന ശല്യം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഡി.എഫ്.ഒ സുനില്‍ പാമടിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തില്‍ ഫെന്‍സിങ് ഫലപ്രദമല്ലെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. ആനമതില്‍ നിര്‍മാണമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയാണ്. ഇതു അടിയന്തിരമായി പണിയാന്‍ കര്‍ഷകരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."