ഇമാം ശാഫി അക്കാദമി സനദ്ദാന സമ്മേളനത്തിന് സമാപനം
കുമ്പള: 28 ശാഫി യുവ പണ്ഡിതരെയും 17 ഹാഫിസുകളെയും മതപണ്ഡിത കര്‍മരംഗത്തേക്ക് സമര്‍പ്പിച്ച് ഇമാം ശാഫി അക്കാദമിയുടെ ദശവാര്‍ഷിക മഹാസമ്മേളനത്തിന് സമാപനം. സനദ്ദാന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അക്കാദമി ചെയര്‍മാന്‍ എം.എ ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, മുഹമ്മദ് അറബി ഹാജി, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അവാര്‍ഡ് ദാനം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സനദ്ദാനവും, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ്ദാന പ്രഭാഷണവും നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.പി അബ്ദുല്ല മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡോ. ഫസലുറഹ്മാന്‍, ബി.കെ അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഒമാന്‍ മുഹമ്മദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ഉനൈസ് തങ്ങള്‍, സയ്യിദ് അനസ് തങ്ങള്‍ കിന്യ, ഫരീദ് ഹാജി ബഹ്‌റൈന്‍, അബ്ബാസ് ഫൈസി പുത്തിഗെ, ശാഫി പാറക്കട്ട, ഹാരിസ് ദാരിമി ബെദിര, ചെര്‍ക്കളം അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി, ഹുസൈന്‍ മുസ്‌ലിയാര്‍ ബേജ, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, സിദ്ദീഖ് അസ്ഹരി, അബൂബക്കര്‍ സാലൂദ് നിസാമി, സുബൈര്‍ നിസാമി, വി.പി അബ്ദുല്‍ ഖാദര്‍, അബ്ദുസലാം വാഫി, ശമീര്‍ വാഫി, അന്‍വര്‍ അലി ഹുദവി, സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി, മൂസ നിസാമി, കണ്ണൂര്‍ അബ്ദുല്ല ഹാജി, ഐ.കെ അബ്ദുല്ല കുഞ്ഞി, മൂസ ഹാജി കോഹിനൂര്‍, പി.എച്ച് അസ്ഹരി, മൂസ ഹാജി ബന്തിയോട്, ശംസുദ്ദീന്‍ വാഫി, മുഹമ്മദ് മുസ്‌ലിയാര്‍ മടവൂര്‍, അലി ദാരിമി, ഉമറല്‍ ഖാസിമി, റഫീഖ് ദാരിമി, ബി.എ റഹ്മാന്‍, അശ്‌റഫ് കൊടിയമ്മ, അസ്‌ലം ഫൈസി, അബ്ദുറഹ്മാന്‍ ഹൈതമി സംബന്ധിച്ചു.
ഇമാം ശാഫി ഷീ കാംപസിന്റെ ഉദ്ഘാടനം സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ നിര്‍വഹിച്ചു. ഡോ. ഇസ്സുദ്ദീന്‍ മുഹമ്മദ് അധ്യക്ഷനായി. കര്‍ണാടക ഭക്ഷ്യവകുപ്പ് മന്ത്രി യു. ടി ഖാദര്‍, സഊദി വിശിഷ്ടാതിഥികളായ ഉസാമ ബിന്‍ സാലിം, ബുഖൈത് അരീജ് അറൂഖി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ഉപഹാരം സമര്‍പ്പിച്ചു.സയ്യിദ് അതാഉല്ല തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി ബഷീര്‍, അറബിഹാജി, ബി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, ഉമര്‍ അല്‍ഖാസിമി, സയ്യിദ് ഹാദി തങ്ങള്‍, സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി സംബന്ധിച്ചു.കുടുംബ മഹാസംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.എ ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷനായി. ഹംസ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഉമര്‍ ഹുദവി പൂളപ്പാടം ക്ലാസ് നയിച്ചു. സലാം വാഫി, മൂസാ നിസാമി നാട്ടക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."