ഹര്‍ത്താല്‍: ജില്ലയില്‍ പൂര്‍ണം
കാസര്‍കോട്: കാശ്മീരിലെ കത്്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നടത്തിയ ഹര്‍ത്താല്‍ ജില്ലയെ കാര്യമായി ബാധിച്ചു. ഹര്‍ത്താലിന് സ്ഥിരീകരണമില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവരാണ് ഏറെ വലഞ്ഞത്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വാഹനം കിട്ടാതെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബസുകളും വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു.
കാസര്‍കോട്, മുള്ളേരിയ പാതയില്‍ രാവിലെ തന്നെ ബസ് സര്‍വിസ് നിലച്ചിരുന്നു. ഇതിനു പുറമെ കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയപാത, തീരദേശ പാത എന്നിവയിലും ബസ് സര്‍വിസ് ഭാഗികമായി നിലച്ചു. ഉച്ചവരെയും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരത്തിലിറങ്ങിയത്.
കാഞ്ഞങ്ങാട് നഗരത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞുകിടന്നു. എന്നാല്‍ ചെറുവാഹനങ്ങളും കാഞ്ഞങ്ങാട് പാണത്തൂര്‍ മടിക്കൈ ഭാഗങ്ങളിലേക്കുള്ള ബസുകളും സര്‍വിസ് നടത്തിയിരുന്നു. അതിനിടെ കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. പതിവ് പോലെ കട കമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. അതേസമയം കാസര്‍കോട് ഭാഗത്തേക്കുള്ള ചില ബസുകള്‍ പള്ളിക്കര വരെ സര്‍വിസ് നടത്തി നിര്‍ത്തിവച്ചു.
അതേസമയം കിഴക്കന്‍ മലയോര മേഖലയെ ഹര്‍ത്താല്‍ ബാധിച്ചില്ല. വാഹനങ്ങള്‍ ഓടുകയും, കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. കിഴക്കന്‍ മലയോര പഞ്ചായത്തുകളായ കിനാനൂര്‍-കരിന്തളം, കോടോംബേളൂര്‍, ബളാല്‍, മടിക്കൈ തുടങ്ങിയ പഞ്ചായത്തുകളില്‍ പതിവുപോലെ വാഹനങ്ങള്‍ ഓടുകയും കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.
അതേസമയം ജില്ലയിലെ വടക്കന്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷം. നിരവധി പേര്‍ അറസ്റ്റില്‍. ഉപ്പള, ബന്തിയോട്, മഞ്ചേശ്വരം, ഹൊസങ്കടി, മൊഗ്രാല്‍, ചൗക്കി, നായന്മാര്‍മൂല, നാലാംമൈല്‍, ചെര്‍ക്കള, മേല്‍പറമ്പ്, കളനാട് എന്നിവിടങ്ങളില്‍ കടകള്‍ മുഴുവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍, ടാക്‌സി, ഓട്ടോ റിക്ഷ എന്നിവയെയും സര്‍വിസ് നടത്താന്‍ അനുവദിച്ചില്ല.
നാല് കേരള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും രണ്ട് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കും ഉപ്പള മുതല്‍ മഞ്ചേശ്വരം വരെയുള്ള ഭാഗങ്ങളില്‍ കല്ലേറുണ്ടായി.
കല്ലേറില്‍ ഉപ്പളയില്‍ ഒരു ബസ് യാത്രക്കാരന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു.
അതേസമയം കഴിഞ്ഞദിവസം രാത്രി തന്നെ ചിലര്‍ കൂട്ടമായി കടകളില്‍ കയറി ഹര്‍ത്താലിന് കട അടയ്ക്കണമെന്ന് പറഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
കുമ്പള, മൊഗ്രാല്‍, ഉപ്പള നയാബസാര്‍, അണങ്കൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍നിന്നാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തത്. സുള്ള്യയിലേക്ക് പോകുന്ന ബസാണ് അണങ്കൂരില്‍ തകര്‍ക്കപ്പെട്ടത്. ഉപ്പളഗേറ്റ്, ആരിക്കാടി, ബന്തിയോട് മുട്ടംഗേറ്റ് എന്നിവിടങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ക്കപ്പെട്ടു.
നീലേശ്വരത്ത് വൈകിട്ട് 4.30 ഓടെയാണ് ബസ് തകര്‍ത്തത്. ബൈക്കിലെത്തിയ നാലംഗ സംഘം പൊലിസ് സ്റ്റേഷനു സമീപത്തുനിന്ന് ബസിനു കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉടന്‍ തന്നെ ബൈക്കില്‍ കയറി ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഉടന്‍ പൊലിസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്കു മാറ്റി.
അതേസമയം മഞ്ചേശ്വരത്ത് ഹര്‍ത്താല്‍ അനുകൂലികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കടകള്‍ അടപ്പിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിചാര്‍ജും പത്ത് റൗണ്ട് ഗ്രേനേഡും പ്രയോഗിച്ചു.
അക്രമം നടത്തിയതിനും മുന്‍ കരുതലായും ഇരുന്നൂറോളം പേര്‍ക്കെതിരേ മഞ്ചേശ്വരം, കുമ്പള പൊലിസ് കേസെടുത്തു. അന്‍പതിലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."